1 കിഴക്കന്‍ തീരനാടന്‍ – ഏറ്റവും ഉയരം കൂടിയത്, എസ്റ്റേറ്റുത്പാദനത്തിനും കള്ളുചെത്താനും പറ്റിയവ.
2 ആന്റമാന്‍ ഓര്‍ഡിനറി – വലുതും കരുത്തും കൂടുതല്‍ കാമ്പുമുള്ള തേങ്ങ. ഇളനീരെടുക്കാന്‍ യോജിച്ചത്.
3 ഫിലിപ്പീന്‍സ് ഓര്‍ഡിനറി – വലിയ നാളികേരം
4 ലക്ഷദ്വീപ് മൈക്രോ – ചെറിയ നാളികേരം, കൂടുതല്‍ കായ്പിടിപ്പുള്ളതും എണ്ണയെടുക്കാന്‍ മികച്ചതും.
5 കാപ്പാടം – കൂടുതല്‍ കനവും തൂക്കവുമുള്ള തേങ്ങ. തൃശൂര്‍ ജില്ലയില്‍ നിന്നും.
6 കോമാടന്‍ – മധ്യതിരുവിതാംകൂറിലുള്ളത്. തേങ്ങയും മടലും ചെമ്പിന്റെ നിറം.
7 ചാവക്കാട് ഡ്വാര്‍ഫ് ഓറഞ്ച് – ഗൌരീഗാത്രം എന്ന് വിളിക്കുന്ന ഈ ഇനത്തിന്റെ പൂങ്കുല, തേങ്ങ, മടല്‍ എന്നിവ ഓറഞ്ച് നിറത്തിലാണ്.
8 ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ് പച്ചത്തെങ്ങ്. – സ്വപരാഗണം – സ്ഥിരമായി കായ്ഫലം തരാന്‍ കഴിവ് കുറവ്.
9 ഗാഗാ ബോണ്ടം – ഏറ്റവും ചെറിയ കുള്ളന്‍ തെങ്ങ് .. ആന്ധ്രപ്രദേശില്‍ കണ്ടുവരുന്നു. തേങ്ങ ഗുണമേറിയത്.
10 മലയന്‍ ഡ്വാര്‍ഫ് ഗ്രീന്‍ – നേരത്തേ കായ്ക്കുന്ന പച്ചനിറത്തോടുള്ള നാളികേരം…..
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post