പലരുടെയും പ്രഭാതഭക്ഷണത്തില്‍ പ്രധാനിയാണ് ഇന്ന് കോണ്‍ ഫ്‌ളേക്‌സ്. യഥാര്‍ത്ഥത്തില്‍ എന്താണ് കോണ്‍ ഫ്‌ളേക്‌സ്? അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിയാമോ?
ചോളത്തില്‍ നിന്നാണ് കോണ്‍ ഫ്‌ളേക്‌സ് നിര്‍മ്മിക്കുന്നത്. ചോളം വേര്‍തിരിച്ചെടുത്ത് മെഷീനിലിട്ട് കറക്കി നനച്ച് പൊടിക്കും. ഇതിനെ മറ്റൊരു മെഷീനിന്റെ സഹായത്തോടെ കോണ്‍ഫ്‌ളേക്‌സിന്റെ രൂപത്തിലാക്കിമാറ്റുന്നു.
1984ല്‍ വില്യം കെല്ലോഗ് എന്നയാളാണ് ഈ ഭക്ഷ്യധാന്യം ആദ്യമായി ഉണ്ടാക്കിയത്. ഗോതമ്പ് ഉപയോഗിച്ചായിരുന്നു ഫ്ളേക്സ് ആദ്യമുണ്ടാക്കിയത്. വില്യം കെല്ലോഗും സഹോദരന്‍ ജോണ്‍ കെല്ലോഗും ജോലി ചെയ്തിരുന്ന യുഎസിലെ മിഷിഗണിലുള്ള ബാറ്റില്‍ ക്രീക്ക് സാനിറ്റേറിയം എന്ന ഹെല്‍ത്ത് റിസോര്‍ട്ടിലെ രോഗികള്‍ക്ക് വേണ്ടിയായിരുന്നു ഇതുണ്ടാക്കിയത്. അന്ന് അവിടത്തെ പ്രഭാത ഭക്ഷണത്തില്‍ രോഗികള്‍ക്ക് പ്രിയപ്പെട്ട വിഭവമായി ഫ്‌ളേക്‌സ് മാറി. അങ്ങനെയാണ് കെല്ലോഗ് കമ്പനിയുടെ തുടക്കവും. തുടര്‍ന്ന് വിവിധ ധാന്യങ്ങളുപയോഗിച്ച് ഫ്ളേക്സുണ്ടാക്കി. അതില്‍ ശ്രദ്ധേയമായത് കോണ്‍ ഫ്ളേക്സായിരുന്നു.
ഇന്ന് പല കമ്പനികളും കോണ്‍ഫ്‌ളേക്‌സ് പുറത്തിറക്കുന്നുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ പാക്കേജ് ചെയ്ത ഉല്‍പ്പന്നമാണ് ഫ്‌ളേക്‌സ്. സാധാരണയായി പാലും ചിലപ്പോള്‍ പഞ്ചസാരയും ചേര്‍ത്താണ് കോണ്‍ഫ്‌ളേക്‌സ് കഴിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഫാക്ടറിയായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് പാര്‍ക്ക് ഫാക്ടറിയില്‍ കോണ്‍ ഫ്‌ലേക്സുകള്‍ ഗണ്യമായ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.
Discussion about this post