തെങ്ങിനെ ചെല്ലികള്‍ പോലുള്ള കീടങ്ങളുടെ ആക്രമണങ്ങള്‍ പോലെ തന്നെ വളരെയധികം ഗുരുതരമായ ഒരു പ്രശ്‌നം ആണ് കുമിള്‍ രോഗങ്ങള്‍ അല്ലെങ്കില്‍ ഫംഗസ് മൂലമുള്ള രോഗങ്ങള്‍. കുമിള്‍രോഗങ്ങള്‍ കൂടുതലും നമ്മുടെ ശ്രദ്ധയില്‍ പെട്ടിരുന്നത് തെങ്ങിന്റെ കൂമ്പ് ചീച്ചില്‍, കൂമ്പ് അഴുകല്‍ പോലുള്ള രോഗങ്ങളില്‍ ആയിരുന്നു. തെങ്ങിനെ ബാധിക്കുന്ന കുമിള്‍ രോഗങ്ങളില്‍ പ്രധാനവും ആണ് ഇത്. എന്നാല്‍ ഫംഗസ് ബാധമൂലം ഇപ്പോള്‍ തെങ്ങിന്റെ പൂക്കുല അഴുകി പോകുക, മച്ചിങ്ങ പിടിക്കാതെ വരിക, പിടിച്ച മച്ചിങ്ങകള്‍ തന്നെ പൊഴിഞ്ഞു പോകുക തുടങ്ങിയ രോഗങ്ങളും കണ്ടുവരുന്നുണ്ട്. പണ്ടും ഇതൊക്കെ ഉണ്ടെങ്കിലും ഇതുപോലുള്ള ചെറിയ രോഗങ്ങള്‍ ഒന്നും ആരും ശ്രദ്ധിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. ഇന്ന് തെങ്ങിന്റെ മണ്ട വൃത്തിയാക്കുക എന്ന ജോലി ആരും ചെയ്യുന്നില്ല. തേങ്ങ ഇടാന്‍ വരുന്നവര്‍ പോലും തെങ്ങിന് മണ്ട ഉണ്ടോ എന്ന് നോക്കുന്നില്ല.
മുകളില്‍ സൂചിപ്പിച്ച കുമിള്‍ / ഫംഗസ് രോഗങ്ങള്‍ക്ക് എല്ലാം തന്നെ കുമിള്‍നാശിനി പ്രയോഗം കൊണ്ട് തെങ്ങിനെ ബാധിക്കുന്ന ഇതുപോലുള്ള മിക്കവാറും രോഗങ്ങള്‍ എല്ലാം മാറി കിട്ടും. പരാഗണം നടന്നുകഴിഞ്ഞ തെങ്ങിന്‍ പൂക്കുലയിലും, തെങ്ങിന്റെ കവിളിലും, കൂമ്പിലും എല്ലാം കുമിള്‍നാശിനി തളിക്കുന്നത് വളരെയധികം നല്ലതാണ്. പണ്ട് വര്‍ഷത്തില്‍ മൂന്നും, നാലും പ്രാവശ്യമെങ്കിലും തെങ്ങിന്റെ മണ്ടയിലും, കവിളിലും എല്ലാം കുമിള്‍നാശിനി തളിക്കും. അപ്പോള്‍ ഇതുപോലുള്ള ഒരുവിധം രോഗങ്ങളില്‍ നിന്ന് എല്ലാം തെങ്ങ് രക്ഷപെട്ട് കിട്ടും. തെങ്ങിന് തളിക്കാവുന്ന വെള്ളവും നല്ല ഒരു കുമിള്‍നാശിനിയാണ് ബോര്‍ഡോമിശ്രിതം. കൃഷിക്കാര്‍ക്ക് തന്നെ ഇത് സ്വയം ഉണ്ടാക്കി എടുക്കാന്‍ കഴിയുന്നത് കൊണ്ട് ചിലവ് കുറഞ്ഞ ഒരു പ്രധിവിധി ആയിട്ടാണ് ഇതിനെ കണ്ടുവരുന്നത്. ഇനി മഴക്കാലം പോലുള്ള സമയങ്ങളില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കോണ്‍ടാഫ് 5e പോലുള്ള കുമിള്‍നാശിനിയും പ്രയോഗിക്കാം. കുമിള്‍നാശിനി കൊണ്ട് രോഗം മാറാത്ത സാഹചര്യത്തില്‍ ഇതുപോലുള്ള രോഗങ്ങള്‍ക്ക് കുമിള്‍നാശിനിയോടൊപ്പം കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള കീടനാശിനിയും പ്രയോഗിക്കേണ്ടതായി വരും. തെങ്ങിനെ ബാധിച്ചിരിക്കുന്ന രോഗങ്ങളുടെ കാഠിന്യം മനസ്സിലാക്കി വേണം അതിന് വേണ്ടതായ പ്രതിവിധികള്‍ ചെയ്യാനും.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post