പോത്തോസിന്റെ പല വെറൈറ്റികളില്‍ ഒന്നാണ് സാറ്റിന്‍ പോത്തോസ്. മറ്റ് പോത്തോസ് ചെടികള്‍ പോലെ തന്നെ സാറ്റിന്‍ പോത്തോസും പരിപാലിക്കാന്‍ എളുപ്പമാണ്. തണുപ്പായിട്ടുള്ള അന്തരീക്ഷവും ഈര്‍പ്പം കൂടി മണ്ണും അതിജീവിക്കാന്‍ ഈ ഇനത്തിന് സാധിക്കില്ല.
പ്രകാശം നല്ലപോലെ ലഭിക്കുന്ന സ്ഥലത്തായിരിക്കണം സാറ്റിന്‍ പോത്തോസ് വെക്കേണ്ടത്. നേരിട്ടുള്ള സൂര്യപ്രകാശം വേണ്ട. ഈ അടുത്ത കാലം മുതലാണ് സാറ്റിന്‍ പോത്തോസ് കൂടുതല്‍ ശ്രദ്ധി നേടിത്തുടങ്ങിയത്. ഇപ്പോള്‍ ഒട്ടുമിക്ക നഴ്‌സറികളും പ്ലാന്റ് ഷോപ്പുകളിലും സാറ്റിന്‍ പോത്തോസ് ലഭ്യമാണ്. ഹാര്‍ട്ട് രൂപത്തിലുള്ള വലിയ പച്ച ഇലകളില്‍ സില്‍വറി ഗ്രേ നിറത്തിലുള്ള കുത്തുകളാണ് ഈ ചെടിയുടെ ആകര്‍ഷണം.
വരണ്ട വായുവില്‍ ഇല ബ്രൗണ്‍ നിറമാകുന്നത് കാണാം. അതുപോലെ വെള്ളം കൂടിയാല്‍ ഇലകള്‍ മഞ്ഞനിറത്തിലാകും.
ഡ്രെയിനേജ് ഹോളിലൂടെ വേരുകള്‍ വരാന്‍ തുടങ്ങിയാല്‍ റീപ്പോട്ടിംഗ് ചെയ്യാം. സാറ്റിന്‍ പോത്തോസിന്റെ വളര്‍ച്ചയനുസരിച്ചാണ് റീപോട്ടിംഗ് ചെയ്യേണ്ടത്. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും റീപോട്ടിംഗ് ചെയ്യുന്നത് നല്ലതായിരിക്കും. നിലവിലുള്ള പോട്ടിനേക്കാള്‍ ഒന്നോ രണ്ടോ ഇഞ്ച് അധികം വലിപ്പമുള്ള പോട്ടിലേക്കാണ് ചെടി മാറ്റിനടേണ്ടത്.
Discussion about this post