രാജ്യത്തെ തനതു ജനുസില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്ന വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം നല്‍കുന്നു.
പുരസ്‌കാര വിജയികള്‍ക്ക് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപയും രണ്ടാം സമ്മാന മായി മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ടു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും.
മൂന്ന് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത് . തനതു ജനുസില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന ക്ഷീര കര്‍ഷകന്‍. ഏറ്റവും നല്ല എഐ ടെക്‌നീഷ്യന്‍(AIT). ഏറ്റവും നല്ല ഡയറി കോ ഒപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി, ഡയറി ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍.
www.dahd.nic.in, www.mha.gov.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ ഇതേ വെബ്‌സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യണം.
മൂന്നു വിഭാഗങ്ങളിലെയും പുരസ്‌കാരങ്ങള്‍ക്കുളള അപേക്ഷ നല്‍കുന്നതിനുളള ലിങ്ക് ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15നു വൈകുന്നേരം അഞ്ചുവരെ ഡിഎഎച്ച്ഡിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ എംഎച്ച്എയുടെ വെബ് സൈറ്റിലും ലഭിക്കും. സെപ്റ്റംബര്‍ 15ന് വൈകുന്നേരം അഞ്ച് മണിയാണ് അവസാന തീയതി. ദേശീയ തല പുരസ്‌കാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ 31 നായിരിക്കും.
താത്പര്യമുളള ക്ഷീര കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഏറ്റവും അടുത്തുളള മൃഗാശുപത്രി ഉദ്യോഗസ്ഥനേയോ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥനെയോ ക്ഷീര സഹകരണ സംഘങ്ങളെയോ സമീപിക്കണം.
Discussion about this post