ഔഷധസസ്യങ്ങളിലൊന്നാണ് പതിമുഖം. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കുള്ള ഉത്തമ മരുന്നാണിത്.ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പതിമുഖം സഹായിക്കുന്നു. കാതല്‍, വേര്, പൂവ്, തൊലി എന്നീ സസ്യഭാഗങ്ങളാണ് ഔഷധമായി ഉപയോഗിക്കുന്നത്.
ആദായകരമായ ഒരു ദീര്‍ഘകാലവിളയാണിത്. അതുകൊണ്ട് തന്നെ പതിമുഖ കൃഷി കേരളത്തില്‍ ഇന്ന് വ്യാപകമാണ്. തനിവിളയായോ ഇടവിളയായോ കൃഷി ചെയ്യാവുന്ന സസ്യമാണിത്.ചായം, പ്രത്യേക സുഗന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും പതിമുഖം ഉപയോഗിക്കുന്നുണ്ട്.
ചെടികള്‍ നടുന്ന വിധം
10 അടി അകലം നല്‍കിയാണ് ചെടി നടേണ്ടത്. കുഴിയെടുത്തതില്‍ 10 കി.ഗ്രാം ചാണകം / കമ്പോസ്റ്റ് വളം മേല്‍മണ്ണും ചേര്‍ത്തിളക്കി നിറച്ച് തൈകള്‍ നടാം. വര്‍ഷംതോറും മേല്‍ക്കൊടുത്ത അളവില്‍ വളം ചേര്‍ക്കണം. 20 അടിവരെ ഉയരം വയ്ക്കുന്ന ഒരു മരത്തില്‍നിന്ന് 50 കി.ഗ്രാം കാതല്‍ ലഭിക്കും.
Discussion about this post