കറികള്‍ സ്വാദിഷ്ടമാക്കുന്നതിലെ പ്രധാനിയാണ് മുളക്. മുളകില്‍ തന്നെ വ്യത്യസ്തയിനങ്ങളുണ്ട്. ലോകം മുഴുവനുമായി നോക്കിയാല്‍ ഏകദേശം 400 വ്യത്യസ്തയിനം മുളകുകളാണുള്ളത്. സ്പൈസസ് ബോര്‍ഡ് 18 വ്യത്യസ്ത ഇനത്തിലുള്ള മുളകുകള്‍ ഇന്ത്യയിലൊട്ടാകെ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത് ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, ജ്വാലാ സഖി തുടങ്ങിയവ.
അലങ്കാര ചെടിയായി ചട്ടിയിലും നടാവുന്ന മുളകാണ് ഉജ്ജ്വല. നല്ല എരിവുള്ള ഈ ഇനം കടുംചുവപ്പ് നിറത്തില്‍ നീളത്തിലാണ് കാണുന്നത്. പത്തോളം കായ്കള്‍ ഒരു കുലയിലുണ്ടാകും.
നീളമുള്ള ഒറ്റയായ ചുവന്ന നിറമുള്ള കായ്കളാണ് അനുഗ്രഹ എന്ന ഇനത്തിന്റേത്. അത്യുത്പാദന ശേഷിയുള്ള ഇടത്തരം നീളമുള്ള കട്ടിയുള്ള പുറംതോലിയുള്ള ഇനമായ അനുഗ്രഹ നട്ട് 25 ദിവസമാകുമ്പോള്‍ പുഷ്പിക്കുന്നു. 58 ദിവസമാകുമ്പോള്‍ മുതല്‍ കായ്കള്‍ പറിക്കാം.
എരിവ് കുറവുള്ള ഇനമാണ് ജ്വാലാ മുഖി. തൈരുമുളകിന് യോജിച്ചയിനമാണിത്. കീഴോട്ട് തൂങ്ങി കിടക്കുന്ന കായ്കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പ് നിറമാകും.
അത്യുല്പാദന ശേഷിയുള്ള ജ്വാലാ സഖി എന്ന ഇനം പച്ചമുളകിന് എരിവ് കുറവാണ്. അറ്റം കൂര്‍ത്ത മിനുസമുള്ള കായ്കളാണുണ്ടാകുന്നത്. ഓരോ ചെടിയിലും ശരാശരി 275 ഗ്രാം തൂക്കമുള്ള 53 കായ്കളില്‍ കുറയാതെ കാണും.
നാഗാലാന്റില്‍ നിന്നുള്ള നാഗാ മുളക്/ഭൂത് ജലാക്യ, കശ്മീരി മുളക്,ആന്ധ്രയുടെ ഗുണ്ടൂര്‍ മുളക്, ഗുജറാത്തിന്റെ ജ്വാല മുളക്, കേരളത്തിന്റെ കാന്താരി, തമിഴ്‌നാടിന്റെ മുണ്ടുമുളക്, ബംഗളൂരുവിന്റെ ടോര്‍പിഡോ മുളക്, മണിപ്പൂരിന്റെ ധനി,ആന്ധ്രാപ്രദേശിന്റെ തക്കാളി മുളക്,മദ്രാസ് പുരി,ഗോവയുടെ ഗോല,സിക്കിമിന്റെ ഡല്ലേ ഖുര്‍സാനി എന്നിവയാണ് പേരുകൊണ്ട് ഇന്ത്യയില്‍ പ്രശസ്തമായ മുളക് ഇനങ്ങള്‍.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് മുളകിന്റെ വളര്‍ച്ചയ്ക്കാവശ്യം.വെള്ളം കെട്ടിനില്‍ക്കുന്നതും ഈര്‍പ്പം കൂടുതലുള്ളതുമായ മണ്ണില്‍ മുളക് തൈകള്‍ നശിച്ചുപോകും.
Discussion about this post