ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കരുതുന്ന കതിര്‍ക്കുലകളുടെ നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയനാകുകയാണ് ഒറ്റപ്പാലത്തെ ജൈവ കര്‍ഷകനായ ഉണ്ണികൃഷ്ണന്‍. സ്വന്തമായി കൃഷി ചെയ്‌തെടുത്ത ജീരകശാല ഇനത്തില്‍ പെട്ട നെല്‍കതിരില്‍ നിന്നുമാണ് ഇദ്ദേഹം കതിര്‍ക്കുലകള്‍ നിര്‍മ്മിക്കുന്നത്.
10 വര്‍ഷം മുമ്പാണ് കതിര്‍ക്കുലകളുടെ നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണരീതികള്‍ സ്വന്തമായി തന്നെ പഠിച്ചതാണ്. 5 മുതല്‍ 8 മണിക്കൂര്‍ വരെ ഓരോ കതിര്‍ക്കുലകളുടെയും നിര്‍മ്മാണത്തിന് ആവശ്യമുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ഇപ്പോള്‍ ഇന്ത്യയുടെ പുറത്തുനിന്ന് പോലും ആവശ്യക്കാര്‍ എത്തുന്നുണ്ട്. 10 വര്‍ഷം മുമ്പ് ആദ്യമായി നിര്‍മ്മിച്ച കതിര്‍ക്കുല ഇപ്പോഴും യാതൊരു കേടുപാടും കൂടാതെ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ജൈവ കൃഷിയോടൊപ്പം ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍സ് ഉപകരണങ്ങളുടെ റിപ്പയറിംഗ് ഷോപ്പും ഇദ്ദേഹം നടത്തുന്നുണ്ട്.
Discussion about this post