സ്വന്തമായി കൃഷിയോ അല്ലെങ്കില്‍ ഫാമോ തുടങ്ങുകയെന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണല്ലോ. അങ്ങനെയാണ് 27 വര്‍ഷത്തെ ദുബൈയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മലപ്പുറം തിരൂര്‍ സ്വദേശിയായ അബ്ദുള്‍ റസാഖ് പച്ചക്കറിയും ഫലവര്‍ഗങ്ങളും പൂന്തോട്ടവും ഒപ്പം അരുമപക്ഷികളും മൃഗങ്ങളുമൊക്കെ വളര്‍ത്താന്‍ ആരംഭിച്ചത്.
മട്ടുപ്പാവിലെ ഡ്രമ്മുകളിലാണ് ഇവിടെ പ്രധാനമായും കൃഷി. പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം വളരെ മനോഹരമായി ഇവിടെ വളര്‍ന്നു നില്ക്കുന്നു. പ്ലാവും പേരയും മാതളവും ഡ്രാഗന് ഫ്രൂട്ടും 28ഓളം ഇനം മാവുകളുമെല്ലാം അടങ്ങുന്ന വിപുലമായ കൃഷി തന്നെയാണ് ഈ മട്ടുപ്പാവിലുള്ളത്.
വിവിധ ഇനത്തില്‍പ്പെട്ട ഫാന്‍സി കോഴികളെയും അബ്ദുള്‍ റസാഖ് വളര്‍ത്തുന്നുണ്ട്. ബിസിനസിന്റെ തിരക്കുകളുണ്ടെങ്കിലും തന്റെ കൃഷിക്കും അരുമകള്ക്കുമായി ദിവസവും സമയം കണ്ടെത്തുന്നുണ്ട് ഇദ്ദേഹം. ഭാര്യ രഹ്ന ഷീബയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. കൃഷിയിലും പൂന്തോട്ടപരിചരണത്തിലും എല്ലാ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. കൂടുതല്‍ വ്യത്യസ്തമായ ഫലവര്‍ഗങ്ങളും പൂച്ചെടികളുമെല്ലാം ഉള്‍പ്പെടുത്തി വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
Discussion about this post