സര്‍വസുഗന്ധി… പേര് പോലെ തന്നെ ‘സര്‍വ’ സുഗന്ധവും സമന്വയിച്ച സുഗന്ധവിള. ഗ്രാമ്പൂ, കുരുമുളക്, കറുവപ്പട്ട തുടങ്ങിയ സുഗന്ധവിളകളുടെ സമ്മിശ്രഗന്ധവും ഗുണങ്ങളും ഒത്തുചേര്‍ന്നിരിക്കുന്നു സര്‍വസുഗന്ധിയില്‍.
പിമെന്റോ ഡയോയിക്ക എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന സര്‍വസുഗന്ധിയുടെ ആണ്‍ചെടിയും പെണ്‍ചെടിയുമുണ്ട്. ആണ്‍ചെടിയില്‍ കായ്കള്‍ ഉണ്ടാകില്ല. ഇതിന്റെ ഇല ബിരിയാണിയില്‍ ചേര്‍ക്കാറുണ്ട്. പെണ്‍മരങ്ങളാണെങ്കില്‍ ഏഴ് വര്‍ഷം കഴിയുമ്പോഴേക്കും പൂവിട്ട് കായ്കള്‍ ഉണ്ടാകാന്‍ തുടങ്ങും.
വെസ്റ്റിന്‍ഡീസും മധ്യ അമേരിക്കന്‍ പ്രദേശങ്ങളുമാണ് ജന്മദേശമെങ്കിലും ജമൈക്കയിലാണ് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വസുഗന്ധി കൂടുതലായും കൃഷി ചെയ്യുന്നത്. സര്‍വസുഗന്ധിയ്ക്ക് ജമൈക്കന്‍ പെപ്പര്‍ എന്നൊരു പേര് കൂടിയുണ്ട്.
കേരളത്തിലും സര്‍വസുഗന്ധി ഇപ്പോള്‍ ധാരാളമായി കൃഷി ചെയ്തുവരുന്നുണ്ട്. കടല്‍തീര സാമിപ്യമുള്ള മലമ്പ്രദേശങ്ങളില്‍ സര്‍വസുഗന്ധി സമൃദ്ധമായി വളരും.
കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളിലും സര്‍വസുഗന്ധി കൃഷിയുണ്ട്.
സര്‍വസുഗന്ധി കൃഷി ചെയ്യുന്ന വിധം
പഴുത്ത കായ്കളില്‍ നിന്നുള്ള വിത്ത് ശേഖരിക്കുക. ഇത് പാകി മുളപ്പിക്കണം.
ഒന്നൊന്നര വര്‍ഷത്തോളം പ്രായമായ തൈകളാണ് നടാനുത്തമം.
ആറ് മീറ്റര്‍ അകലം നല്‍കിയാണ് തൈകള്‍ നടേണ്ടത്. ഏത് മണ്ണിലും കൃഷി ചെയ്യാം. നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം.
ജൂലൈ-സെപ്തംബര്‍ മാസങ്ങളിലാണ് പൂവിടാറുള്ളത്.
പൂവിട്ടു കഴിഞ്ഞാല്‍ മൂന്ന് നാല് മാസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്നു
മിക്ക നഴ്‌സറികളിലും സര്‍വസുഗന്ധി തൈകള്‍ ലഭ്യമാണ്.
Discussion about this post