ബിരിയാണി ഇഷ്ടമില്ലാത്തവരുണ്ടാകില്ല. ബിരിയാണിയുടെ മണവും രുചിയും ഒന്നു വേറെ തന്നെയാണ്. ഇതിന്റെ രുചി കൂട്ടുന്നതില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഒരു വലിയ പങ്ക് തന്നെയുണ്ട്. അതിന് സഹായിക്കുന്ന ഒരു സസ്യമാണ് ബിരിയാണിക്കൈത. രംഭ ഇല, ചോറ്റില, ഗന്ധപ്പുല്ല് തുടങ്ങി പേരുകളിലും ഇതറിയപ്പെടുന്നു.
പേര് പോലെ തന്നെ കണ്ടാല്‍ കൈത പോലെയാണ്. എന്നാല്‍ ഇലയില്‍ മുള്ളുണ്ടാകില്ലെന്നതാണ് ഒരു വ്യത്യാസം. ഇതിന്റെ ഇലകള്‍ ഉണക്കുകയോ തിളയ്ക്കുന്ന വെള്ളത്തില്‍ ഇടുകയോ ചെയ്യുമ്പോഴാണ് മണമുണ്ടാകുക. അസറ്റെല് പൈറോളിന്‍ എന്ന ഘടകമാണ് സുഗന്ധം നല്‍കുന്നത്.
നടേണ്ട വിധം
ചെടിയുടെ ചുവട്ടില്‍ നിന്ന് പൊട്ടിവെരുന്ന കുഞ്ഞുതൈകള്‍ പുതിയ തൈ വെച്ചുപിടിപ്പിക്കാന്‍ ഉപയോഗിക്കാം
അഞ്ച് അടിവരെ ഉയരം വെക്കുന്ന ഈ ചെടി ഏത് കാലാവസ്ഥയിലും വളരും
നിലത്തോ ചട്ടിയിലോ ഗ്രോബാഗിലോ വളര്‍ത്താം
തൈ അഞ്ചാറ് മാസമാകുമ്പോള്‍ ഇല നുള്ളാം
കാര്യമായ കീടബാധയേല്‍ക്കാത്ത ചെടിയാണ് ബിരിയാണിക്കൈത
അലങ്കാരചെടിയായും ബിരിയാണിക്കൈത വളര്‍ത്തുന്നുണ്ട്. നീളത്തിലുള്ള ഇതിന്റെ ഇലകളുടെ പ്രത്യേകതയാണ് അതിന് കാരണം
സൗന്ദര്യ വര്‍ധക വസ്തുക്കളിലും മരുന്ന് നിര്‍മ്മാണത്തിലും ബിരിയാണിക്കൈത ഉപയോഗിക്കുന്നുണ്ട്. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിനും മുറിവുകള്‍ക്കും ചതവുകള്‍ക്കും ഇത് ഉത്തമമാണ്.
ഐസ്ക്രീം, പുഡ്ഡിംഗ്,മധുര വിഭവങ്ങള്‍ എന്നിവയിലും രംഭഇല ഉപയോഗിക്കാറുണ്ട്.
Discussion about this post