പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ചൊരു വീടാണെന്നേ തോന്നൂ. എളമക്കരയിലെ അഡ്വ.വിനോദ് രവിയുടെ നന്ദനം എന്ന ഈ വീട് കാണുന്നവര്‍ക്കെല്ലാം ഒരു അതിശയമാണ്. പൂക്കളാല്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു വീട്. അത്രയേറെ മനോഹരമായ കാഴ്ച.പച്ചപ്പിനിടയില്‍ വര്‍ണങ്ങള്‍വാരി വിതറി വ്യത്യസ്തയിനം പൂക്കള്‍ ഒരു വീടിന് കവചമായി നില്‍ക്കുന്ന പോലെ.
ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ.വിനോദ് രവി ലോക്ഡൗണ്‍ സമയത്തെ വിരസത അകറ്റാനാണ് ഗാര്‍ഡനിങ്ങിലേക്കു തിരിഞ്ഞത്. ഇന്റര്‍നെറ്റില്‍ നിന്നും പൂക്കളെക്കുറിച്ചും കൃഷി രീതികളെ കുറിച്ചും കൂടുതല്‍ പഠിച്ചു. നട്ട ചെടികള്‍ പൂവിട്ടതോടെ ഗാര്‍ഡനിങ് കൂടുതല്‍ ഉഷാറായി. നഴ്‌സറികളില്‍ നിന്നും ഓണ്‍ലൈന്‍ വഴിയുമാണ് വൈവിധ്യമാര്‍ന്ന ചെടികള്‍ വാങ്ങിയത്. നാലര സെന്റ് കോംപൗണ്ടിലുള്ള വീട്ടിലാണ് ഇത്രയും ചെടികള്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ചെടികളുടെ പരിപാലനത്തിലും വളപ്രയോഗത്തിലും എല്ലാം ശാസ്ത്രീയമായ രീതികള്‍ ആണ് ഇദ്ദേഹം പിന്തുടരുന്നത്
ഇപ്പോള്‍ ദിവസവും രാവിലെ ഒന്നര മണിക്കൂറോളമാണ് ഇദ്ദേഹം ചെടികള്‍ക്കായി ചെലവഴിക്കുന്നത്. ജോലിയുടെ ടെന്‍ഷന്‍ എല്ലാം മറക്കാന്‍ ഈ പൂങ്കാവനം സഹായിക്കുന്നു എന്ന് അഡ്വ.വിനോദ് രവി പറയുന്നു. പൂക്കളുടെ വൈവിധ്യങ്ങള്‍ നന്ദനത്തില്‍ ഇനിയും പൂത്തുലഞ്ഞുനില്‍ക്കട്ടെ.
Discussion about this post