പേരിലെ അദ്ഭുതം തന്നെയാണ് മിറാക്കിള്‍ ഫ്രൂട്ടിലുള്ളത്. ഈ ചെറുസസ്യത്തിന്റെ പഴം കഴിച്ച് കുറച്ച് സമയം കഴിഞ്ഞാല്‍ പുളിയുള്ള ഭക്ഷണസാധനങ്ങള്‍ക്കടക്കം മധുരം അനുഭവപ്പെടുമെന്ന അദ്ഭുതമാണ് മിറാക്കിള്‍ ഫ്രൂട്ടിന്റെ പ്രത്യേകത. മിറാക്കിള്‍ ഫ്രൂട്ടില്‍ അടങ്ങിയ ‘മിറാക്കുലിന്‍’ എന്ന പ്രോട്ടീന്‍ ഘടകം നാവിലെ രസമുകുളങ്ങളെ പുളി, കയ്പ് രുചികള്‍ക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഒരു ആഫ്രിക്കന്‍ പഴച്ചെടിയാണ് മിറാക്കിള്‍ ഫ്രൂട്ട്. ചുവപ്പ് നിറത്തിലുള്ള ചെറിയ പഴമാണ് മിറാക്കിള്‍ ഫ്രൂട്ട്. പഴത്തിനകത്ത് ചെറിയൊരു കായ ഉണ്ടാകും. ഈ കായ പാകി മുളപ്പിച്ച് തൈ ഉണ്ടാക്കാവുന്നതാണ്.
മണ്ണില്‍ നേരിട്ടോ, ഗ്രോബാഗിലോ, ചെടിചട്ടിയിലോ നട്ടുവളര്‍ത്താം. കുറ്റിച്ചെടിയായി വളരുന്നതാണ് മിറാക്കിള്‍ ഫ്രൂട്ട്. നേരിട്ടുള്ള സൂര്യപ്രകാശത്തേക്കാള്‍ ഭാഗിക തണലില്‍ വളരുന്ന ചെടിയാണിത്.
ഇപ്പോള്‍ പല നഴ്‌സറികളില്‍ നിന്നും മിറാക്കിള്‍ ഫ്രൂട്ടിന്റെ തൈകള്‍ ലഭിക്കും.
Discussion about this post