Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചു

സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം

Agri TV Desk by Agri TV Desk
December 6, 2019
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചു. തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ ഫലപ്രഖ്യാപനം നടത്തി. ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്‌കാരം നൽകുന്നത്. സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. ഫലകവും സാക്ഷ്യപത്രവും പത്ത് ലക്ഷം രൂപയുമാണ് പുരസ്‌കാരമായി നൽകുക.

രണ്ടാം സ്ഥാനം കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. രണ്ടാം സ്ഥാനക്കാർക്ക് ഏഴ് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും ലഭിക്കും. ജില്ലാതലത്തിൽ വിജയിച്ചവർക്ക് ഫലകവും സാക്ഷ്യപത്രവും മൂന്ന് ലക്ഷം രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.

ജില്ലാതലത്തിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് (കാസർഗോഡ്), ചെറുതാഴം ഗ്രാമപഞ്ചായത്ത്(കണ്ണൂർ), മീനങ്ങാടി ഗ്രാമപഞ്ചായത്ത് (വയനാട്), ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് (കോഴിക്കോട്), മാറഞ്ചേരി ഗ്രാമപഞ്ചായത്ത് (മലപ്പുറം),അകത്തേത്തറ ഗ്രാമപഞ്ചായത്ത് (പാലക്കാട്), പഴയന്നൂർ ഗ്രാമപഞ്ചായത്ത് (തൃശ്ശൂർ), രായമംഗലം ഗ്രാമപഞ്ചായത്ത് (എറണാകുളം), കുമിളി ഗ്രാമപഞ്ചായത്ത് (ഇടുക്കി) കൂരോപ്പട ഗ്രാമപഞ്ചായത്ത്(കോട്ടയം), ആര്യാട് ഗ്രാമപഞ്ചായത്ത് (ആലപ്പുഴ), ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് (പത്തനംതിട്ട), കുലശേഖരപുരം ഗ്രാമപഞ്ചായത്ത് (കൊല്ലം), ചെങ്കൽ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം) എന്നിവ ഒന്നാം സ്ഥാനത്തിനർഹരായി.
ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് (തൃശ്ശൂർ) ഒന്നാം സ്ഥാനവും, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് (കണ്ണൂർ) രണ്ടും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) മൂന്നും സ്ഥാനവും നേടി.
മുനിസിപ്പാലിറ്റി വിഭാഗത്തിൽ പൊന്നാനി (മലപ്പുറം) ഒന്നാം സ്ഥാനവും വടകര(കോഴിക്കോട്) രണ്ടാം സ്ഥാനവും ആന്തൂർ(കണ്ണൂർ), കുന്നംകുളം(തൃശ്ശൂർ) മുനിസിപ്പിലാറ്റികൾ മൂന്നും സ്ഥാനം നേടി. കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്തിനർഹമായി.

തദ്ദേശസ്വയഭരണ സ്ഥപനങ്ങളിൽ 2019-19 കാലയളവിൽ നടത്തിയ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളാണ് പുരസ്‌കാരങ്ങൾക്കായി വിലയിരുത്തിയത്. അവസാന റൗണ്ടിൽ 69 ഗ്രാമപഞ്ചായത്തുകളും 17 ബ്ലോക്ക് പഞ്ചായത്തുകളും 23 മുനിസിപ്പാലിറ്റികളും മൂന്ന് കോർപ്പറേഷനുകളും മത്സരിച്ചു. അതത് മേഖലകളെ മാലിന്യമുക്തമാക്കുന്നതിലും ജലസ്രോതസുകൾ സംരക്ഷിക്കുന്നതിലും കാർഷികമേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രവർത്തനങ്ങളിലെല്ലാമുണ്ടായ ജനകീയ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വമികവ് സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം വിതരണം ചെയ്യും.

Tags: HARITHA AWARD 2019
Share3TweetSendShare
Previous Post

കർഷകർക്കായി നൂതന കൃഷിസങ്കേത പരിചയ ക്ലാസുമായി കാസർകോട്

Next Post

ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മഞ്ഞൾ ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മഞ്ഞൾ ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies