രുചിയിലും മണത്തിലും ഗുണത്തിലുമെല്ലാം വൈവിധ്യമുള്ള മാവിനങ്ങൾ കണ്ടെത്തി അവ ബഡ് ചെയ്യുകയാണ് എറണാകുളം സ്വദേശി മാർട്ടിൻ.കല്ലുകെട്ടി, ചന്ദ്രക്കാരൻ, പ്രിയൂർ ,സേലം തുടങ്ങിയ ഒട്ടേറെ മാവിനങ്ങൾ ഇദ്ദേഹം നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ഥ രുചി ഭേദങ്ങളുടെ രാജാക്കൻമാരാണിവ. കൊച്ചി രാജ വംശവുമായി ബന്ധമുണ്ടെന്നു കരുതുതുന്ന മാവിനമാണ് ചന്ദ്രക്കാരൻ .സമൃദ്ധമായി ഫലം തരുന്ന പ്രകൃതം. കല്ലുകെട്ടിൽ എന്ന തറവാട്ടിലെ പെരുമയേറിയ മാവാണ് ‘ കല്ലുകെട്ടി’ പഴുത്താൽ നാരില്ല ഹൃദ്യ മധുരവും.
നല്ല മാവുകളെ കുറിച്ചറിഞ്ഞാൽ അന്വേഷിച്ചെത്തി കസുകൾ ശേഖരിച്ച് നാടൻ മാവുകളിൽ ബഡ് ചെയ്യുകയാണ് ഇദ്ദേഹത്തിൻ്റെ രീതി. ബഡ് ചെയ്തു വളർത്തുന്ന മാവുകൾ മൂന്നു – നാലു വർഷത്തിനുള്ളിൽ ശാഖകളോടെപടർന്നു പന്തലിച്ച് മാങ്ങകൾ വിരിഞ്ഞു തുടങ്ങും.മാർട്ടിന് തലമുറകളായി കൈമാറി കിട്ടിയതാണ് മാവ് ബഡിഗിൻ്റെ അറിവുകൾ. ഇദ്ദേഹത്തിൻ്റെ പിതാവ് ജോസഫ് എറണാകുളത്തെ, അറിയപ്പെടുന്ന ബഡിംഗുകാരനായിരുന്നു.പല നാടുകളിലുമെത്തി മാർട്ടിൻ വിശിഷ്ട മാവിനങ്ങൾ ബഡ് ചെയ്തു കൊടുക്കാറുമുണ്ട്.
ഫോൺ: 9605391509
തയ്യാറാക്കിയത്: രാജേഷ് കാരാപ്പള്ളിൽ .
Discussion about this post