34 വര്‍ഷത്തെ പോലീസ് ജീവിതത്തിന് റിട്ടയര്‍മെന്റായപ്പോള്‍ വിശ്രമജീവിതം തന്റെ പ്രിയപ്പെട്ട ചെടികള്‍ക്കായി മാറ്റിവെച്ചയാളാണ് റിട്ടയേര്‍ഡ് എസ്‌ഐ ശ്രീ ജോര്‍ജ് എന്‍പി. പുത്തന്‍കുരിശ് പാങ്കോട് സ്വദേശിയായ ഇദ്ദേഹം റിട്ടയര്‍ ചെയ്യുമ്പോള്‍ മനസില്‍ ചെടിപരിപാലനം കൂടുതല്‍ പോഷിപ്പിക്കണമെന്ന ചിന്ത തന്നെയായിരുന്നു. ഭാര്യയും പോലീസ് ഉദ്യോഗസ്ഥയുമായ വിന്‍സിക്കും ചെടികളോട് വലിയ താല്‍പ്പര്യമാണ്. ഒപ്പം ചെടിപരിപാലനത്തില്‍ സഹായികളായി മക്കളുമുണ്ട്.
ഹോയ, വാട്ടര്‍ പ്ലാന്റുകള്‍, ഓര്‍ക്കിഡ്, ബിഗോണിയ, അഗ്ലോണിമ തുടങ്ങി വൈവിധ്യമാര്‍ന്നൊരു ശേഖരം തന്നെ ജോര്‍ജിന്റെ കയ്യിലുണ്ട്. ഹോയകളും വാട്ടര്‍ പ്ലാന്റുകളും ഓര്‍ക്കിഡുകളും ഒക്കെ ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം വിവിധ തരത്തിലുള്ള 200 ഓളം ഇനം ഹോയകള്‍ ഇവിടെ ഉണ്ട്, ആമ്പലും താമരയും ഉള്‍പ്പടെ വാട്ടര്‍ പ്ലാന്റുകളുടെ ഒരു വമ്പന്‍ ശേഖരവും ഇദ്ദേഹത്തിനുണ്ട് .
കാക്കിക്കുള്ളിലെ കലാകാരന്‍ എന്ന പ്രയോഗം ഒരര്‍ത്ഥത്തില്‍ ഇദ്ദേഹത്തിനും ചേരും. കാരണം ചെടിപരിപാലനവും ഒരു കലയാണല്ലോ. ആ കലയില്‍ അദ്ദേഹത്തിന് ശോഭിക്കാനാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.
Discussion about this post