ഇന്‍ഡോര്‍ ചെടികള്‍ കൊണ്ട് വീടിനകം പച്ചപ്പും മനോഹരവുമാക്കാമെന്ന് മാത്രമല്ല മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ട്. നമ്മുടെ ശാരീരികാരോഗ്യത്തെ നമ്മുടെ മാനസികാരോഗ്യം ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഇന്‍ഡോര്‍ ചെടി വളര്‍ത്തുന്നവര്‍ക്കിടയില്‍ പല ഗുണങ്ങളും കാണുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
1. ജോലി ചെയ്യുന്നതിന് സമീപം ഇന്‍ഡോര്‍ ചെടികള്‍ വെക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ ജോലിയില്‍ സംതൃപ്തി കൈവരിക്കാനും നിങ്ങള്‍ക്ക് കഴിയും.
2. ചെടികള്‍ വളര്‍ത്തുന്നതിലൂടെയും പരിപാലിക്കുന്നതിലൂടെയും അഭിമാനവും സന്തോഷവും അതിലുപരി ഒരു നേട്ടമായും മനസില്‍ അനുഭവപ്പെടും. കാരണം അവ വളരുന്നത് നമ്മുടെ ശ്രദ്ധയിലൂടെയും അധ്വാനത്തിലൂടെയുമാണല്ലോ.
3. ഇന്‍ഡോര്‍ ചെടികളുടെ സാന്നിധ്യം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും
4. കംപ്യൂട്ടര്‍, ഫോണ്‍, ടിവി എന്നിവയില്‍ കണ്ണുംനട്ടിരിക്കുന്ന ലോകത്തിന് ഒരു മറുമരുന്നാണ് പലപ്പോഴും ഇന്‍ഡോര്‍ ചെടികള്‍.
5. മാറ്റം ജീവിതത്തിന്റെ ഭാഗമാണെന്ന് ചെടികള്‍ ഓര്‍മ്മിപ്പിക്കുമത്രേ. ചെടികള്‍ പുഷ്പിക്കും, വളരും, ചിലപ്പോള്‍ വാടിപ്പോകുകയും ചെയ്യും. മനുഷ്യജീവിതവും ഇങ്ങനെയാണെന്ന് ഈ ചെടികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
6.ജീവിതത്തിന് നിറവും ഊര്‍ജവും നല്‍കാന്‍ ചെടികള്‍ സഹായിക്കുന്നു
7. സാവധാനത്തോടെയും കൂടുതല്‍ ശ്രദ്ധയോടെയും കാര്യങ്ങള്‍ ചെയ്യാന്‍ ചെടികള്‍ സഹായിക്കും
Discussion about this post