കോവിഡ് എന്ന മഹാമാരിയിൽ രാജ്യം മുഴുവൻ ലോക്ഡൗണിലായ ഈ സമയത്ത് എല്ലാവരും ആരോഗ്യകാര്യത്തിലും ശ്രദ്ധകൊടുക്കണം. ഇല കറികൾ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കണം. കേരളത്തില്‍ എവിടെയും എക്കാലത്തും കൃഷി ചെയ്യാവുന്ന ഒരു ഇലക്കറി വിളയാണ് ചീര.ആരോഗ്യമുള്ള മനസും ,ശരീരവുമാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം .നിങ്ങളുടെ വീടിനോടു ചേർന്നു ചീര കൃഷി ചെയ്താൽ പുറത്തു പോകാതെ തന്നെ വീട്ടിൽ പോഷക ഗുണമുള്ള ചീര ലഭിക്കും. കൃഷി ചെയുന്നത് കൊണ്ട് മാനസിക ആരോഗ്യം വർദ്ധിപ്പിക്കാനും സാധിക്കും. വലിയ പരിചരണം ഒന്നുമില്ലാതെ ചീര കൃഷി ചെയ്യാം .
വിത്തുകള്‍ ,അല്ലെങ്കില്‍ ഒരു മാസം പ്രായമുള്ള തൈകളാണ് നടീല്‍വസ്തുക്കള്‍. നിലം ഉഴുതു നിരപ്പാക്കിയ ശേഷം 30-35 സെ.മീ വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക. ഈ ചാലുകള്‍ 20മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ 20 സെ.മീ അകലത്തില്‍ നടാം. മണ്ണില്‍ ഈര്‍പ്പാംശം ഇല്ലെങ്കില്‍ ആവശ്യത്തിന് നനച്ചുകൊടുക്കുക. പച്ചിലകള്‍, വിളയവശിഷ്ടങ്ങള്‍, വൈക്കോല്‍, തുടങ്ങിയവ ഉപയോഗിച്ച് പുതയിടുക. വേനല്‍ കാലത്ത് 2-3 ദിവസം ഇടവിട്ട് നനയ്ക്കുക. മഴക്കാലത്ത് മണ്ണുകൂട്ടികൊടുക്കലും നടത്തുക.
ഹെക്ട്റിന് ടണ്‍ ചാണകവും കിലോ ഗ്രാം യൂറിയ,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ അടിവളമായി നല്‍കണം. മേല്‍ വളമായി കി.ഗ്രാം.യൂറിയ തവണകളായി നല്‍കാം. ഓരോ വിളവെടുപ്പിനു ശേഷവും ഒരു ശതമാനം യൂറിയ ലായനി തളിക്കുന്നത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. നട്ട് 3-4 ആഴ്ച്ചയായാല് ആദ്യവിളവെടുപ്പ് നടത്താം.
Discussion about this post