പിസ, ബര്‍ഗര്‍, സോസേജ്, ഫ്രൈഡ് പച്ചക്കറികള്‍, സാലഡ്, സൂപ്പ് സോസ് തൂടങ്ങി
യുവതലമുറയുടെ പ്രിയമുള്ള മിക്ക ഫാസ്റ്റ് ഫുഡുകൾക്കും സുഗന്ധവും ഗുണവും നല്‍കുന്ന സവിശേഷ സുഗന്ധവിളയാണ് ഒറിഗാനോ.
ഒറിഗാനോയില്‍ ഇലകളിലെ ഗ്രന്ധികളിൽ അടങ്ങിയിരിക്കുന്ന തെമോള്‍, കാര്‍വക്രോള്‍ എന്നീ സുഗന്ധ തൈലങ്ങളാണ് സവിശേഷ സ്വാദിനും സുഗന്ധത്തിനും അടി സ്ഥാനം.
സുഗന്ധ തൈലത്തിന്റെ 80 ശതമാനത്തോളം ഇവയാണ്. പുരാതന ഗ്രീക്കുകാരും റോമാക്കാരുമാണ് ഒറിഗാനോയുടെ ആദ്യകാല ഉപയോക്താക്കള്‍. പിന്നീട് യൂറോപ്പ്, ചൈന,അമേരിക്ക തുടങ്ങിയ നാടുകളില്‍ എത്തിച്ചേരുകയായിരുന്നു ഒറിഗാനോ. മലയാളത്തില്‍ “കാട്ടുമറുവ എന്നും പേരുണ്ട്.
പുതിനയുടെ കുടുംബമായ ലാമിയെസിയേയിലെ അംഗമാണ് ഒറിഗാനോ. ഒറിഗാനോയുടെ ഇലകള്‍ പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കാം. ഉണക്കിയ ഇലകള്‍ക്കാണ് കൂടുതല്‍ ഗന്ധം. വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ അവസാനം മാത്രമാണ് ഇലകള്‍ ചേര്‍ക്കുക.
Discussion about this post