ചിട്ടയായും മനോഹരമായും ഒരുക്കിയ പൂന്തോട്ടം .ലാൻഡ് സ്കേപ്പിങ് ചെയ്തു മനോഹരമാക്കി സമൃദ്ധിയായി വിളഞ്ഞു നിൽക്കുന്ന പച്ചക്കറി തോട്ടം .മീൻ കുളവും ,സ്വിമ്മിങ് പുള്ളും ..പക്ഷികളുടെ നാദവും ,പൂക്കളുടെ സൗന്ദര്യവും എല്ലാം ആസ്വദിച്ച് കൊണ്ട് ഇവിടെ വിശ്രമിക്കാം .ഇതൊക്കെ കേൾക്കുമ്പോൾ കേരളത്തിലെ ഏതെങ്കിലും റിസോർട്ടിനെ കുറിച്ചുള്ള വിവരണമാണെന്ന് കരുതിയോ .എങ്കിൽ സംഭവം അതല്ല .
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനു സമീപമുള്ള പതിയൂരിലെ വിദ്യാ സാരംഗിന്റെ വീടിനെ കുറിച്ചാണ് പറഞ്ഞു വരുന്നത് .35 സെന്റ് വരുന്ന ഈ കോമ്പൗണ്ടിലെ ഒരിഞ്ച് സ്ഥലം പോലും പാഴാക്കിയിട്ടില്ല .ഈ മനോഹരമായ രൂപ കല്പനയുടെ മുഴുവൻ ക്രെഡിറ്റും വിദ്യാ സാരംഗിനും ഭാര്യ ബീനക്കും അവകാശപെട്ടതാണ് .
ജി .ഐ പൈപ്പുകളും നെറ്റുകളും ഉപയോഗിച്ചാണ് .പച്ചക്കറി കൃഷിക്കുള്ള പന്തലുകൾ നിർമിച്ചിരിക്കുന്നത് .തറയിൽ മൾച്ചിങ് ഷീറ്റുകളും ഉപയോഗിച്ചിരിക്കുന്നു .എറ്റവും ചിലവ് കുറഞ്ഞ രീതിയിലാണ് ഇവിടെ ഓരോ നിർമാണവും .ഉപയോഗ ശൂന്യമായി കരുതുന്ന പലതും ഇവിടെ വിദ്യ സാരംഗിന്റെ കര വിരുതിൽ മനോഹരമായ വസ്തുക്കളായി മാറിയിരിക്കുന്നു .
പച്ചക്കറിയും പൂന്തോട്ടവും കൂടാതെ താറാവ് ,കോഴി,അലങ്കാര പക്ഷികൾ എന്നിവയേയും ഇവിടെ വളർത്തുന്നു .സാരംഗ് സ്പോർട്സ് എന്ന പേരിൽ സ്പോർട്സ് ഉപകരണങ്ങളുടെ ബിസിനസ് നടത്തുന്ന വിദ്യാ സാരംഗ് തിരക്കിനിടയിലും എല്ലാ ദിവസവും തന്റെ കൃഷി തോട്ടത്തിൽ സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുന്നു .
ഇവിടെ ചിലവഴിക്കുന്ന ഓരോ സമയവും തനിക്ക് കൂടുതൽ സമാധാനവും ഊർജവും ലഭിക്കുന്നതായി ഇദ്ദേഹം പറയുന്നു .ഭാര്യ ബീനക്ക് പൂന്തോട്ടവും ചെടികളുമാണ് കൂടുതൽ താല്പര്യം .മക്കളായ അക്കുവിനും അങ്കുവിനും പക്ഷികളാണ് കൂടുതൽ പ്രിയപ്പെട്ടവർ .
Discussion about this post