മാർക്കറ്റിൽ വലിയ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ശിശു ആഹാരങ്ങളിൽ ഒന്നായ കൂവപ്പൊടി ഏതൊരാൾക്കും സ്വയം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. അന്നജവും ഔഷധ മൂല്യങ്ങളും ധാരാളമടങ്ങിയ പോഷകാഹാരമാണ് കൂവപ്പൊടി.
കൂവ കിഴങ്ങ് അരച്ച് അരിച്ചെടുത്ത കൂവപ്പൊടി ഉണ്ടാക്കുന്ന രീതി നമുക്ക് പരിചയപ്പെടുത്തുകയാണ് ഷൊർണൂർ കൊളപ്പുള്ളി സ്വദേശിയായ അജിത് കുമാർ. 15 വർഷമായി അജിത് കുമാർ വ്യാവസായികാടിസ്ഥാനത്തിൽ കൂവ കൃഷി ചെയ്യുന്നു. വളരെ കുറഞ്ഞ ചിലവിൽ ആദായകരമായി കൃഷി ചെയ്യാൻ കഴിയുന്ന വിള കൂടിയാണ് കൂവ.
ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കൂവ കൃഷി ചെയ്ത് തുടങ്ങാം. ഇലകൾ കരിഞ്ഞുണങ്ങിയ ശേഷം വിളവെടുപ്പ് ആരംഭിക്കാം. നട്ട് 7- 8 മാസത്തിനു ശേഷം വിളവെടുക്കുന്നതാണ് നല്ലത്.
വിളവെടുത്ത കിഴങ്ങുകൾ പോളകൾ നീക്കം ചെയ്ത് നന്നായി കഴുകി വൃത്തിയാക്കണം. വട്ടത്തിൽ അരിഞ്ഞെടുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ തന്നെ അരച്ചെടുക്കാം.ശേഷം നന്നായി പിഴിഞ്ഞ് കൊത്ത് നീക്കംചെയ്യാം.അടിത്തട്ടിൽ അവശേഷിക്കുന്ന മാവ് ശേഖരിച്ച് പൊടിയും കാറ്റും ഏൽക്കാത്ത ഇടങ്ങളിൽ വച്ച് ഉണക്കിയെടുക്കാം.
Discussion about this post