ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന കായയ്ക്കായി വളര്‍ത്തപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് പടവലങ്ങ. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്.പടവലങ്ങയുടെ കായയ്ക്ക് ഒന്നര മീറ്റര്‍ വരെ നീളമുണ്ടാകാം. വാട്ടരോഗവും(ഫ്യൂസേറിയം വില്‍റ്റ്) മഞ്ഞളിപ്പുമാണ് പടവലം കൃഷിയെ ബാധിക്കുന്ന പ്രധാന രണ്ട് രോഗങ്ങള്‍.
വാട്ടരോഗം ബാധിച്ച ഇലകള്‍ മഞ്ഞളിച്ച് കരുത്ത് നഷ്ടമായി വാടിയതുപോലെ കാണപ്പെടുന്നു. തണ്ടു മഞ്ഞളിച്ച് പിന്നീട് ബ്രൗണ്‍ നിറത്തിലാകുന്നു. ചെടി പൂര്‍ണമായും നശിക്കാനും ഇടയാകും. രോഗ ബാധയേറ്റ ഭാഗങ്ങള്‍ നശിപ്പിക്കുക എന്നതാണ് നിയന്ത്രണമാര്‍ഗ്ഗം. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണില്‍ ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.
ഇലകളില്‍ മഞ്ഞ കലര്‍ന്ന പച്ചനിറം കാണുന്നതാണ് മഞ്ഞളിപ്പ് രോഗത്തിന്റെ ലക്ഷണം. രോഗ ലക്ഷണം കാണിച്ചു തുടങ്ങിയ ചെടികള്‍ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുക. രോഗം പരത്തുന്ന കീടങ്ങള്‍ക്കെതിരെ വെപ്പണ്ണ-വെളുത്തുള്ളി ലായനി 2% ഇലയുടെ ഇരുവശത്തും പതിക്കുന്ന രീതിയില്‍ തളിയ്ക്കുക. രോഗ ലക്ഷണം കൂടുതലാണെങ്കില്‍ ഡയ്‌മേത്തോയെറ്റ് 1.5 മില്ലി/ലിറ്റര്‍ എന്നാ തോതില്‍ കലര്‍ത്തി തളിയ്ക്കുക. 5% വീര്യമുള്ള വേപ്പില ചാറും ഫലപ്രദമാണ്.
Discussion about this post