കാട്ടുപന്നിയുടെ ആക്രമത്തത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കർഷകൻ മരണമടഞ്ഞു. ചായം മാങ്കാട് കൊച്ചുകോണം സിന്ധു ഭവനിൽ ജെ. സുനിൽകുമാറാണ് മരിച്ചത്. 45 വയസ്സായിരുന്നു. പാട്ടത്തിനെടുത്ത കൃഷി ഭൂമിയിലെ പച്ചക്കറിവിളകൾ നനച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ചായം അരുവിക്കരമൂല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പന്നിയുടെ ആക്രമണത്തിൽ സുനിൽകുമാർ ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്കു വീഴുകയായിരുന്നു. തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ വിതുര താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ സിന്ധു രണ്ടുമക്കൾ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സുനിൽകുമാർ.സംഭവം നടന്ന മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
നെടുമങ്ങാട് താലൂക്കിലെ മികച്ച കർഷകനും ജൈവ കൃഷി പ്രചാരകനുമായിരുന്നു സുനിൽകുമാർ. പച്ചക്കറി തൈ ഉത്പാദനത്തിലും വിപണി സംഘാടകൻ എന്ന നിലയിലും പ്രവർത്തിച്ചിരുന്ന അദ്ദേഹം ചായം ലോക്കൽ എന്ന പയറിനത്തിന്റെ പ്രചാരകൻ കൂടിയായിരുന്നു .
Discussion about this post