എറണാകുളം അകനാട് സ്വദേശിയായ ഷീജ സുശീലന്റെ കൃഷിയും പരീക്ഷണങ്ങളുമെല്ലാം നടക്കുന്നത് വീടിനോട് ചേർന്ന 2 സെന്റ് സ്ഥലത്താണ്. അലങ്കാരചെടികളും പച്ചക്കറികളുമെല്ലാം ഒരേ ഭംഗിയിൽ വളർന്നു നിൽക്കുന്നു. ക്യാരറ്റ്, ക്യാബേജ്, കോളിഫ്ലവർ, തക്കാളി, പയർ, ഇഞ്ചി, മഞ്ഞൾ എന്നിങ്ങനെ പോകുന്നു 2 സെന്റിലെ കാർഷികവിപ്ലവത്തിന്റെ നീണ്ട ലിസ്റ്റ്. കൃഷി ചെയ്യുന്നതിനോടൊപ്പം ലയറിങ്, ഗ്രാഫ്റ്റിങ് എന്നീ രീതികൾ പലവിധ വൃക്ഷങ്ങളിലും സസ്യങ്ങളിലും പരീക്ഷിച്ച് തൈകൾ ഉത്പാദിപ്പിക്കുന്നതിലും ചെടിച്ചട്ടി നിർമാണത്തിലും വൈദഗ്ദ്യം തെളിയിച്ചിരിക്കുകയാണ് ഷീജ. ഡ്രൈ ക്ളീനിങ് ബിസിനസ് നടത്തുന്ന ഷീജ ഒഴിവ് സമയം മുഴുവനും കൃഷിത്തോട്ടത്തിലാണ് ചിലവഴിക്കുന്നത്. കൃഷിയിലെ മികവിന് അനേകം അംഗീകാരങ്ങളും ഷീജക്ക് ലഭിച്ചിട്ടുണ്ട്. ഗ്രാഫ്റ്റിങ്, ലയറിങ് എന്നിവയുടെ ക്ലാസ്സുകളും ഷീജ നടത്താറുണ്ട്. കൃഷിയിൽ ഷീജയെ സഹായിക്കാൻ ഭർത്താവ് സുശീലനും മകനും അടങ്ങുന്ന കുടുംബം സദാ സന്നദ്ധരാണ്.
Discussion about this post