Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കാബേജ്,  കോളിഫ്ലവർ എന്നീ വിളകളിലെ രോഗങ്ങളും ജൈവ നിയന്ത്രണമാർഗങ്ങളും

Agri TV Desk by Agri TV Desk
November 30, 2020
in അറിവുകൾ
Share on FacebookShare on TwitterWhatsApp

ശീതകാല വിളകളായ കാബേജ്, കോളിഫ്ലവർ എന്നിവയെ ബാധിക്കുന്ന രോഗങ്ങളും അവയുടെ ജൈവ നിയന്ത്രണമാർഗങ്ങളും പരിചയപ്പെടാം

വേരു വീക്കം

കാബേജ്, കോളിഫ്ലവർ എന്നിവ സ്ഥിരമായി കൃഷി ചെയ്യുന്ന സ്ഥലങ്ങളിലാണ് വേരു വീക്കം എന്ന കുമിൾ രോഗം രോഗം കാണുന്നത്. വയനാട്,  ഇടുക്കി എന്നിവിടങ്ങളിൽ സാധാരണയായി ഈ രോഗം കണ്ടു വരുന്നു. പകൽസമയത്ത് ചെടികൾ വാടി നിൽക്കുന്നതാണ് രോഗത്തിന്റെ ലക്ഷണം. രാത്രികാലത്ത് പൂർവസ്ഥിതിയിലാവുകയും ചെയ്യും. വേരുകൾ അസാധാരണമാംവിധം വീർത്തിരിക്കുന്നത് കാണാം. ഇതുമൂലം ചെടികൾക്ക് വെള്ളവും വളവും വലിച്ചെടുക്കാൻ സാധിക്കാതെ വരും. കുറച്ചുനാളുകൾക്ക് ശേഷം ചെടി ഉണങ്ങി പോകും.

 

 കരിംകാല് രോഗം

ചെടിയുടെ ചുവട് ഭാഗത്തുനിന്ന് വേരുകളിലേക്കും തണ്ടിലേക്കും വ്യാപിക്കുന്ന കുമിൾ  രോഗമാണിത്. കറുത്ത് അഴുകിയ പാടുകളായിട്ടാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ചെടിയുടെ ചുവടുഭാഗം ഉണങ്ങി ചെടി നശിച്ചുപോകും.

 

 ഇലകരിച്ചിൽ

ഇലകരിച്ചിൽ മറ്റൊരു കുമിൾ രോഗമാണ്.  ചെറിയ പൊട്ടുകൾ പോലുള്ള പാടുകൾ പ്രത്യക്ഷപ്പെട്ട് പിന്നീട് അവ വ്യാപിച്ച് ഇലകൾ കരിഞ്ഞു പോകുന്നത് കാണാം.

 നിയന്ത്രണ മാർഗങ്ങൾ

ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച  ചാണകം ഉപയോഗിക്കുന്നത് മണ്ണിലൂടെ പകരുന്ന പല രോഗങ്ങളെയും തടയാൻ സഹായിക്കും.

ഒരു സെന്റിൽ ഒന്നു മുതൽ രണ്ട് കിലോഗ്രാം എന്ന തോതിൽ കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്കുശേഷം കൃഷി ആരംഭിക്കാം

സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി രണ്ടാഴ്ചയിലൊരിക്കൽ ചെടികളിൽ തളിച്ചു കൊടുക്കാം.

ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവ വളം എങ്ങനെ നിർമിക്കാം?

ട്രൈക്കോഡർമ സമ്പുഷ്ടീകരണത്തിനായി തണലുള്ള പ്രദേശമോ ഷെഡ്ഡോ തിരഞ്ഞെടുക്കാവുന്നതാണ്. രണ്ട് കിലോഗ്രാം ട്രൈക്കോഡർമ 90 കിലോ ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും 10 കിലോഗ്രാം വേപ്പിൻ പിണ്ണാക്കുമായി ചേർത്തിളക്കണം. ശേഷം ഈ മിശ്രിതം ഒരടി ഉയരമുള്ള കൂനകളായി  നിരത്തണം . 40 ശതമാനം ജലാംശം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. എല്ലാദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നല്ലതുപോലെ ഇളക്കി ചെറിയ തോതിൽ വെള്ളം തളിച്ച് കൊടുക്കുന്നത് ജലാംശം നിലനിർത്തുന്നതിന് സഹായിക്കും. ശേഷം കൂനയുടെ മുകളിൽ നനഞ്ഞ ചാക്ക് വിരിച്ച് മൂടി വയ്ക്കണം. ഒരാഴ്ച കഴിയുമ്പോൾ മിശ്രിതത്തിൽ ട്രൈക്കോഡെർമയുടെ വെള്ള പൂപ്പലും പച്ച രേണുക്കളും കൊണ്ട് നിറഞ്ഞിരിക്കും. ഈ മിശ്രിതം ആവശ്യാനുസരണം മണ്ണിലോ തടങ്ങളിലോ  ചേർത്തുകൊടുക്കണം. കൂടുതൽ ഉണങ്ങിയതും വെള്ളം കെട്ടി നിൽക്കുന്നതുമായ മണ്ണിൽ മിശ്രിതം ഉപയോഗിക്കാൻ പാടില്ല. ട്രൈക്കോഡർമ ചേർത്തതിനുശേഷം ഒരു മാസം വരെ രാസവളപ്രയോഗം ഒന്നുംതന്നെ  നടത്താൻ പാടില്ല. രോഗം വരാതിരിക്കാൻ ആണ് ഈ മാർഗ്ഗം സ്വീകരിക്കേണ്ടത്. അഞ്ചു മുതൽ ആറു മാസത്തിനുള്ളിൽ ഈ മിശ്രിതം ഉപയോഗിക്കണം.

 

 

Share5TweetSendShare
Previous Post

തിരക്കുകളിൽ നിന്ന് കൃഷിയിലേക്ക്…

Next Post

എള്ള് കൃഷിരീതികൾ

Related Posts

Arali
അറിവുകൾ

തൊടിയിലെ വിഷസസ്യങ്ങൾ

stevia
അറിവുകൾ

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

അറിവുകൾ

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

Next Post

എള്ള് കൃഷിരീതികൾ

Discussion about this post

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

ഒരു കപ്പിന് 56,000 രൂപ റെക്കോർഡ് തിളക്കത്തിൽ കാപ്പി

തിപ്പലി കൃഷി ചെയ്യാം ; കിലോയ്ക്ക് 1200 രൂപ വരെ

stevia

പഞ്ചസാരയെക്കാൾ 30 ഇരട്ടിമധുരം! അല്പം സ്പെഷ്യലാണ് ഈ തുളസി

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies