പുറത്തുനിന്നുള്ള വളങ്ങളും കീടനാശിനികളും ഒഴിവാക്കി ചെടികളെ തന്നെ വളമായും കീടനാശിനിയായും ഉപയോഗിച്ചുകൊണ്ടുള്ള പെർമകൾച്ചർ കൃഷിരീതിയാണ് പ്രവാസി മലയാളിയായ ജയലക്ഷ്മിയുടേത്. 10 വർഷമായി യുകെയിൽ ഗാർഡനിങ് ചെയ്യുകയാണ് ജയലക്ഷ്മി. പെർമകൾച്ചർ രീതിയിലൂടെ തികച്ചും വിജയകരമായി കൃഷി ചെയ്യാൻ ഇവർക്ക് സാധിക്കുന്നുണ്ട്. മണ്ണിന്റേയും സസ്യങ്ങളുടെയും ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കിയാണ് കൃഷി. ഒരുമിച്ച് നിന്നാൽ നല്ല വിളവ് തരുന്ന സസ്യങ്ങളെ ഉൾപ്പെടുത്തിയും കീടങ്ങളെ നശിപ്പിക്കാൻ കഴിവുള്ളവയെ നട്ടുപിടിപ്പിച്ചും ജയലക്ഷ്മി കൃഷിയിൽ നൂറുമേനി വിജയം കൊയ്യുന്നു. പച്ചക്കറികളും ഫല സസ്യങ്ങളും വിവിധ അലങ്കാരസസ്യങ്ങളുമൊക്കെയുള്ള ഈ കൃഷിത്തോട്ടത്തിലെ ഓരോ ചെടിക്കും നല്ല വിളവ് നൽകുക എന്നതിനൊപ്പം കൃഷിയിടത്തെ സ്വയം പരിപാലിക്കാനുള്ള ചില കടമകൾ കൂടിയുണ്ട്. ഈ മനോഹരമായ കൃഷിത്തോട്ടത്തിന്റെ കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം.
Discussion about this post