Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കീടങ്ങളെ നിയന്ത്രിക്കുന്ന വിളകളെ അറിയാം

Agri TV Desk by Agri TV Desk
November 12, 2020
in അറിവുകൾ
Share on FacebookShare on TwitterWhatsApp

പ്രകൃതിയിൽ ധാരാളം കീടങ്ങളും അവയെ ഭക്ഷണമാക്കുന്ന ചെറുപ്രാണികളുമുണ്ട്. കൃഷിയിടത്തിൽ ശത്രുകീടങ്ങളുണ്ടെങ്കിലും അവയെ ഭക്ഷണമാക്കുന്ന ഇത്തരം പ്രാണികളുണ്ടെങ്കിൽ സസ്യങ്ങളെ ആക്രമിക്കുന്ന കീടങ്ങളെ അവർ തന്നെ ഭക്ഷണമാക്കിക്കൊള്ളും. ഇതുവഴി കീടനാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാകും. പക്ഷേ മിത്രകീടങ്ങൾ ധാരാളമായി വളരുന്നതിന് ചില പ്രത്യേക വിളകൾ കൃഷിയിടത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടതുണ്ട്. അതുപോലെതന്നെ കീടങ്ങളെ വികർഷിക്കാൻ കഴിവുള്ള വിളകളുമുണ്ട്. പ്രധാന വിളയെ കീടാക്രമണത്തിൽ നിന്നും രക്ഷിക്കുന്ന കെണിവിളകൾ കൃഷിയിടത്തിൽ നട്ടുപിടിപ്പിക്കുന്നതും  ഗുണം ചെയ്യും. ഇത്തരം വിളകൾ ഏതൊക്കെയാണെന്ന് നോക്കാം.

 മിത്ര കീടങ്ങളെ ആകർഷിക്കുന്ന വിളകൾ

കൃഷിയിടത്തിൽ മല്ലി, ചോളം, ബന്ദി, പുതിന, സൂര്യകാന്തി എന്നിവ നട്ടുപിടിപ്പിക്കുന്നത് മിത്ര കീടങ്ങളെ ആകർഷിക്കുന്നതിന് സഹായിക്കും. മല്ലി, ബന്ദി, പുതിന, സൂര്യകാന്തി എന്നിവ മുഞ്ഞകളെ ഭക്ഷണമാക്കാൻ കഴിവുള്ള സിർഫിഡ് ഈച്ചകളെ ആകർഷിക്കും. ഒപ്പം സിർഫിഡ് ഈച്ചകൾ പരാഗണത്തിനും  സഹായിക്കും. ബന്ദി, പുതിന എന്നിവയ്ക്ക് പുഴുക്കളെ ഭക്ഷണമാക്കുന്ന എട്ടുകാലികളെ ആകർഷിക്കാൻ കഴിവുണ്ട്. ഒരു ദിവസം നൂറോളം മുഞ്ഞകളയും മറ്റ് മൃദുശരീരികളായ ശത്രുകീടങ്ങളെയും ഭക്ഷണമാക്കാൻ കഴിവുള്ള ലെയ്സ് വിങ് ബഗ്ഗുകളെ ആകർഷിക്കാൻ സൂര്യകാന്തി, ചോളം എന്നീ വിളകൾക്ക് സാധിക്കും. മുഞ്ഞകളെ ഭക്ഷണമാക്കുന്ന ലേഡി ബേർഡ് വണ്ടുകളെ ആകർഷിക്കാനും സൂര്യകാന്തിക്ക് കഴിയും.

 കീടങ്ങളെ വികർഷിക്കുന്ന സസ്യങ്ങൾ

വേരുകളെ ആക്രമിച്ച് വിളകളെ നശിപ്പിക്കുന്ന നിമാവിരകളെ വികർഷിക്കാൻ ബന്ധിച്ചെടിക്ക് കഴിയും. പട്ടാളപ്പുഴു, കായ്തുരപ്പൻ എന്നിവയെ വികർഷിക്കാൻ തുളസിച്ചെടി നട്ടു പിടിപ്പിക്കാം. ഉള്ളി,  വെളുത്തുള്ളി എന്നിവയ്ക്ക് മുഞ്ഞ, എട്ടുകാലി മണ്ഡരി എന്നിങ്ങനെയുള്ള ചെറുകീടങ്ങളെ തുരത്താൻ കഴിയും.

 കെണി വിള

കായ്തുരപ്പൻ പുഴുക്കളിൽ  നിന്നും തക്കാളിയെ സംരക്ഷിക്കുന്നതിന് കെണി വിളയായി ബെന്തിച്ചെടി നട്ടു പിടിപ്പിക്കാം. കായ്തുരപ്പൻ പുഴുക്കൾ തക്കാളിയെ ആക്രമിക്കുന്നതിന് പകരം  ബെന്തിച്ചെടിയെ ആഹാരമാക്കും. ഇവയെ ബന്ദിയിൽ നിന്ന് ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യാം.

കൃഷിയിടത്തിൽ ഇത്തരം വിളകൾ നട്ടുപിടിപ്പിച്ച് കീടങ്ങളുടെ ആക്രമണത്തെ തടയുന്നതിനെ ഇക്കോളജിക്കൽ എൻജിനീയറിങ് എന്നാണ് വിളിക്കുന്നത്. ഇക്കോളജിക്കൽ എൻജിനീയറിങ്ങിലൂടെ ശത്രു കീടങ്ങളുടെ സംഖ്യ ഉപദ്രവകരമാകുന്ന വിധത്തിൽ ഉയരുന്നത് തടയാനാകും.

Share1TweetSendShare
Previous Post

പത്തുമണിച്ചെടികൾ വരുമാനമാർഗമാക്കി മഞ്ജു ഹരി

Next Post

ഓര്‍ക്കിഡിനെ കീടങ്ങള്‍ ആക്രമിക്കുന്നുണ്ടോ? ഇതാ ചില പരിഹാരമാര്‍ഗങ്ങള്‍

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

ഓര്‍ക്കിഡിനെ കീടങ്ങള്‍ ആക്രമിക്കുന്നുണ്ടോ? ഇതാ ചില പരിഹാരമാര്‍ഗങ്ങള്‍

Discussion about this post

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies