ഇടുക്കിയില്‍ കൊക്കേയ്ക്ക് ന്യായവില ലഭിക്കുന്നില്ലെന്ന് പരാതി. ആഭ്യന്തര വിപണിയിലും ആഗോളതലത്തിലും ആവശ്യക്കാര്‍ ഏറെയാണ് കൊക്കോയ്ക്ക്. എന്നാല്‍ അതിന്റെ ഫലം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിലയിടിവിന് പുറമെ രോഗബാധയും അണ്ണാന് ശല്യവുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.
ആഗോളതലത്തില്‍തന്നെ ഏറ്റവും രുചിയുള്ള കൊക്കൊ ഇടുക്കിയിലേതാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കൊക്കൊയുടെ 40 ശതമാനവും കയറ്റി അയക്കുന്നത് ഇടുക്കിയില്‍ നിന്നാണ്. ഹൈറേഞ്ചിലാണ് കൊെക്കാ വ്യാപകമായി കൃഷി ചെയ്യുന്നത്. ചോക്ലേറ്റ് കമ്പനികളാണ് പ്രധാന ഉപഭോക്താക്കള്‍. ഉത്പാദനച്ചെലവ് കുറവും, കുറഞ്ഞ പരിചരണവുമാണ് കര്‍ഷകരെ കൊക്കോ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്.
ഉണങ്ങിയ കൊക്കൊ അരിക്ക് കിലോയ്ക്ക് 200 രൂപയോളം രണ്ട് വര്‍ഷം മുന്‍പുവരെ ലഭിച്ചിരുന്നു എന്നാല്‍, ഇപ്പോള്‍ വില 150 രൂപയിലെത്തി. പച്ച കൊക്കൊഅരിക്ക് 35 രൂപയാണ് ഇപ്പോള്‍. നേരത്തെ ഇത് 70 രൂപ ലഭിച്ചിരുന്നു. മഹാളി രോഗമാണ് പ്രധാനമായും കൊക്കോയെ ബാധിക്കുന്നത്. മഹാളി രോഗം പടര്‍ന്നുപിടിച്ച കായ്കള്‍ മൂപ്പെത്തുന്നതിന് മുന്‍പുതന്നെ ഉണങ്ങി നശിക്കും.















Discussion about this post