Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കേരളത്തിലെ നേന്ത്രക്കായകൾ കടൽ കടക്കാനൊരുങ്ങുന്നു

Agri TV Desk by Agri TV Desk
November 6, 2020
in കൃഷിവാർത്ത
36
SHARES
Share on FacebookShare on TwitterWhatsApp

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടൽ കടക്കാനൊരുങ്ങുകയാണ്. ആദ്യ ഘട്ടത്തില്‍ തന്നെ നേന്ത്രക്കായകൾ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് ഇപ്പോള് പുരോഗമിക്കുന്നത്.

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുന്നത്.കേരളത്തിലെ കയറ്റുമതി ഏജന്‍സിയുടെ സഹായത്തോടെ 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനില്‍ എത്തിക്കാനാണ് ശ്രമം.

ഇതിനായി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ വിഎഫ്പിസികെ ഒരുക്കും.
ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാള്‍ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടല്‍ മാര്‍ഗമുള്ള കയറ്റുമതികൾ.

ആദ്യഘട്ടത്തില്‍ ഒരു കണ്ടൈനര്‍ (10 ടണ്‍) നേന്ത്രക്കായ അടുത്ത വര്‍ഷം മാര്‍ച്ചില്‍ കയറ്റി അയയ്ക്കും. ഇത് വിജയിച്ചാല്‍
കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും.
തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കര്‍ഷകരില്‍ നിന്നാണ് കയറ്റുമതിക്കാവശ്യമായ നേന്ത്രക്കായ ശേഖരിക്കുക. കഴിഞ്ഞ ജൂലായില്‍ നട്ട തൈകള്‍ അടുത്ത ഫെബ്രുവരിയില്‍ വിളവെടുത്ത ശേഷം കയറ്റിയയയ്ക്കും. മാര്‍ച്ചിലെ ട്രയല്‍ കഴിഞ്ഞാലുടന്‍ കൂടുതല്‍ നേന്ത്രക്കായ കയറ്റി അയയ്ക്കും.

നേന്ത്രക്കുലകള്‍ 80 മുതല്‍ 85 ശതമാനം മൂപ്പില്‍ വിളവെടുക്കുകയും ഇത് കൃഷിയിടത്തില്‍ വച്ച് തന്നെ പടലകളാക്കി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് കറയോ, പാടുകളോ ഇല്ലാതെ കായ്കള്‍ പായ്ക്ക് ഹൗസില്‍ എത്തിക്കും.

ഇവിടെ പ്രീകൂളിംഗിനും ശുദ്ധീകരണ പ്രക്രിയകള്‍ക്കും ശേഷം, കേടുപാടോ മറ്റു ക്ഷതങ്ങളോ വരാതെ ശ്രദ്ധയോടെ സംഭരിക്കും. ഇവ ഈര്‍പ്പം മാറ്റി കാര്‍ട്ടണ്‍ ബോക്‌സുകളിലാക്കി ആവശ്യമായ താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ച് പ്രത്യേക കണ്ടെയ്‌നറുകളിലാക്കുന്നു.

പായ്ക്ക് ഹൗസ് പരിചരണം കൃത്യമായി രേഖപ്പെടുത്തി സുതാര്യമായ ട്രെയിസബിളിറ്റി സംവിധാനവും, ക്യൂആര്‍ കോഡിംഗ് സംവിധാനവും വഴി ഉല്‍പ്പന്നത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തും.വിദേശ കയറ്റുമതിയിലൂടെ കര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകക്ക് ലഭിക്കും.

കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും. ഈ പദ്ധതി വിജയകരമായാല്‍ കേരളത്തിലെ ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുനാകും. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ജില്ലയിലെ കമ്മനത്ത് പായ്ക്ക് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ പരിയാരത്ത് പായ്ക്ക് ഹൗസിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കും. ഇടുക്കി ജില്ലയില്‍ ഒരു വെജിറ്റബിള്‍ അഗ്രോ പാര്‍ക്ക് സ്ഥാപിക്കാന്‍ വിശദമായ പ്രോജക്റ്റ് പ്രപ്പോസലും തയ്യാറാക്കി വരുന്നു.

Share36TweetSendShare
Previous Post

സുജലം സുഫലം പദ്ധതിയിലൂടെ നേട്ടമുണ്ടാക്കാന്‍ ഹരിതം കേരള ജില്ലാ മിഷന്‍

Next Post

നാടൻ മാവുകൾ സംരക്ഷിക്കാനുള്ള പദ്ധതിയുമായി കാർഷിക സർവ്വകലാശാല

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

നാടൻ മാവുകൾ സംരക്ഷിക്കാനുള്ള പദ്ധതിയുമായി കാർഷിക സർവ്വകലാശാല

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies