പച്ചക്കറികൃഷി ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കീടങ്ങളുടെ ശല്യം. ഇത്തരത്തില്‍ വെണ്ടയെ ബാധിക്കുന്ന കീടങ്ങളും അവയെ തുരത്താനുള്ള വഴികളും എന്തൊക്കെയാണെന്ന് നോക്കാം.
കായ/തണ്ട് തുരപ്പന്‍
കായ/തണ്ട് തുരപ്പന്‍ ആണ് പ്രധാനമായും വെണ്ട കൃഷിയെ ബാധിക്കുന്ന കീടങ്ങള്‍. കായിലോ ഇളം തണ്ടിലോ തുളച്ചു കയറി ഇവ ഉള്‍ഭാഗം തിന്നു നശിപ്പിക്കും. ഇളം തണ്ട് വാടി തൂങ്ങുകയും കരിയുകയും ചെയ്യും. പുഴു കുത്തേറ്റ ദ്വാരത്തില്‍ കൂടി വിസര്‍ജ്യം പുറത്തു വരുന്നതും ഈ കീടങ്ങള്‍ വെണ്ട കൃഷിയെ ബാധിച്ചിട്ടുണ്ടെന്നുള്ളതിന് ഒരു ലക്ഷണമാണ്. ആക്രമണാരംഭത്തില്‍ 5% വീര്യത്തില്‍ വേപ്പിന്‍ക്കുരു സത്ത് തളിച്ചു കൊടുക്കുന്നത് കായ/തണ്ട് തുരപ്പന്‍ കീടങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും.
പച്ചത്തുള്ളന്‍
പച്ചത്തുള്ളനാണ് വെണ്ടകൃഷിയുടെ മറ്റൊരു ശത്രു. ഇലയ്ക്ക് അടിവശമിരുന്നു കൂട്ടം കൂട്ടമായി നീരൂറ്റികുടിക്കുക, ഇലയില്‍ മഞ്ഞളിപ്പും കരിച്ചിലുമുണ്ടാകുക, ഇലകള്‍ ചുളുങ്ങുകയും ചെടികള്‍ മുരടിക്കുകയും ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പുകയില കഷായം,2% വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് ലായനി ഇവയില്‍ ഏതെങ്കിലും തളിച്ചു കൊടുക്കുന്നതിലൂടെ പച്ചത്തുള്ളനെ നിയന്ത്രിക്കാന്‍ കഴിയും.
വെള്ളീച്ച
വെള്ളീച്ചയും വെണ്ടയില്‍ നാശമുണ്ടാക്കുന്നു. ഇവ ഇലഞരമ്പുകളിലെ മഞ്ഞളിപ്പ് മൊസൈക്ക് രോഗം പരത്തുന്നു. ആരംഭത്തില്‍ തന്നെ ഞരമ്പ് തെളിയല്‍ കാണുന്ന ചെടികള്‍ നശിപ്പിച്ചു കളയുക. മഞ്ഞകെണികള്‍ ഉപയോഗിച്ച് വെള്ളീച്ചകളെ ആകര്‍ഷിച്ചു നശിപ്പിക്കുക. 2% വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലകളുടെ അടിവശം നനയുന്ന രീതിയില്‍ തളിച്ചു കൊടുക്കുന്നതിലൂടെയും വെള്ളീച്ച ശല്യം തടയാന്‍ കഴിയും.
മുഞ്ഞ/ ഉറുമ്പുകള്‍
മുഞ്ഞയും ഉറുമ്പുകളുമാണ് വെണ്ട കൃഷിയെ ബാധിക്കുന്ന മറ്റ് കീടങ്ങള്‍. മുഞ്ഞയുടെ ശല്യത്തിലൂടെ ഇലകളില്‍ കരിംപൂപ്പല്‍
ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ചു ചെടികള്‍ വാടി നശിക്കും. പുകയില കഷായം,ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിച്ചുകൊടുത്താന്‍ മുഞ്ഞയുടെ ശല്യം ഒഴിവാക്കാം. ഉറുമ്പുകള്‍ പൂമൊട്ടുകളെയും പുക്കളെയും കായ്കളെയും കാര്‍ന്നു തിന്നും. വേപ്പിന്‍ പിണ്ണാക്ക് 25 ഗ്രാം കുഴി ഒന്നിന് എന്ന തോതില്‍ ഇട്ടുകൊടുത്താല്‍ ഉറുമ്പുശല്യം കുറയ്ക്കാം. 2% ശതമാനം വീര്യമുള്ള വേപ്പെണ്ണ മഞ്ഞള്‍ സോപ്പ് ലായനി ചെടികളില്‍ തളിച്ച് കൊടുക്കുന്നതും ഉത്തമമാണ്. ചെടിക്ക് ചുറ്റും മണ്ണില്‍ 4% സോപ്പ് മണ്ണെണ്ണ മിശ്രിതം തളിച്ച് കൊടുക്കുന്നതും നല്ല്താണ്.
നിമാവിര
നിമാവിരയാണ് മറ്റൊരു കീടം. ഇവ ചെടിയുടെ വേരുകളില്‍ മുഴകള്‍ ഉണ്ടാക്കുന്നു. ചെടികളില്‍ കാണുന്ന മഞ്ഞളിപ്പാണ് മറ്റൊരു ലക്ഷണം. നിമാവരയുടെ ശല്യം മൂലം ചെടിയുടെ വളര്‍ച്ച കുറയും. കുഴി ഒന്നിന് അരക്കിലോ ഉമി / വേപ്പില / കമ്മ്യൂണിസ്റ്റ് പച്ച ഏതെങ്കിലും ചേര്‍ത്തു മണ്ണിട്ട് മൂടുക( വിത്തിടുന്നതിനു മുമ്പ് ഒരാഴ്ച മുമ്പ് ജലസേചനം നടത്തുക). വേപ്പിന്‍ പിണ്ണാക്ക് ചെടിക്ക് ചുറ്റും മണ്ണില്‍ ചേര്‍ക്കണം (25 ഗ്രാം/ചെടി).
Discussion about this post