Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

നെല്ലിയാമ്പതി ഓറഞ്ചിന്റെ പരീക്ഷണ വിളവെടുപ്പിൽ ലഭിച്ചത് 517 കിലോഗ്രാം

Agri TV Desk by Agri TV Desk
October 17, 2020
in കൃഷിവാർത്ത
nelyamapthi orange
76
SHARES
Share on FacebookShare on TwitterWhatsApp

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിൾ  ഫാമിൽ വർഷങ്ങൾക്കു ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പിൽ ലഭിച്ചത് 517 കിലോഗ്രാം ഓറഞ്ച്. 5 – 6 അടിയോളം വരുന്ന ഒരു ചെടിയിൽ നിന്നും ശരാശരി അഞ്ച് കിലോയോളം ഓറഞ്ചാണ് ലഭിച്ചത്. ഒക്ടോബർ , നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന വിളവെടുപ്പിൽ ഏകദേശം 1.5 ടൺ ഓറഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നെല്ലിയാമ്പതി ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാം സൂപ്രണ്ട് ജോൺസൺ ‍ പുറവക്കാട്ട് പറഞ്ഞു.

വർഷങ്ങൾക്കു മുൻപ് നിലച്ചുപോയ ഓറഞ്ച് കൃഷി ഫാമിലെ പുനഃക്രമീകരണങ്ങൾക്കു ശേഷം 2016ലാണ് 25 ഹെക്ടർ സ്ഥലത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ഓറഞ്ച് തൈ നട്ട് പുനരുജ്ജീവനത്തിന് തുടക്കമിട്ടത്. നാഗ്പൂർ ഹൈബ്രിഡ്, കൂർഗ് മന്ദാരിൻ, നെല്ലിയാമ്പതി ലോക്കൽ എന്നീ ഇനങ്ങളിൽ പെട്ട 6000 തൈകളാണ് നട്ടത്. രണ്ടു വർഷങ്ങൾക്കു ശേഷം 2018 ലുണ്ടായ പ്രളയവും മഴക്കെടുതിയും ഓറഞ്ച് ചെടികൾക്ക് കുമിൾ ബാധയുണ്ടാക്കി. ചെടികളുടെ വളർച്ച മുരടിച്ചതിനെത്തുടർന്ന്  നടത്തിയ തീവ്രപരിചരണം ഒറ്റചെടിപോലും കേടുകൂടാതെ സംരക്ഷിക്കാനായി.  ഇവിടത്തെ ഓറഞ്ച്  പ്രധാനമായും സ്‌ക്വാഷ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്.  പഴം- പച്ചക്കറി സംസ്‌കരണ ശാലയിൽ നിർമിക്കുന്ന സ്‌ക്വാഷുകൾ , 700 മില്ലി സ്‌ക്വാഷിന് 100 രൂപ പ്രകാരം ഫാം വക വിൽപന കേന്ദ്രം വഴി വിൽപ്പന നടത്തുന്നു. അടുത്ത വർഷം മുതൽ ഒരേ രീതിയിലും സമയത്തും പൂവിടുന്ന രീതി അവലംബിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

ഓറഞ്ചിനു പുറമെ 17 ഇനം ശീതകാല പച്ചക്കറികളും ഫാമിൽ കൃഷിയിറക്കിയിട്ടുള്ളതായും സൂപ്രണ്ട് അറിയിച്ചു. കാരറ്റ്, കോളി ഫ്‌ളവർ , കാബേജ്, ബീറ്റ്‌റൂട്ട്, ചൈനീസ് കാബേജ്, തക്കാളി, മുള്ളങ്കി, ഗ്രീൻ പീസ്, ബട്ടർ ബീൻസ്, ചെറിയ ഉള്ളി, തണ്ണി മത്തൻ , മല്ലി, കാപ്‌സിക്കം, കക്കരിക്ക, ബ്രൊക്കോളി, നോൾഖോൾ, കൗ പീ എന്നീ ഇനങ്ങളുടെ വിളവെടുപ്പ് ഡിസംബർ- ജനുവരി മാസങ്ങളിലായി നടക്കും.

നെല്ലിയാമ്പതി വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും നിലവിൽ കോവിഡ് 19 നിയന്ത്രണങ്ങൾ ഉള്ളതിനാൽ  ടൂറിസ്റ്റുകൾക്ക് ഓറഞ്ച് തോട്ടം കാണുന്നതിനും താമസിക്കുന്നതിനും സൗകര്യമുണ്ടായിരിക്കില്ല. ഓറഞ്ച് തോട്ടത്തിനോട് ചേർന്ന് 16 മുറികളുള്ള ട്രെയിനിംഗ് ഹോസ്റ്റലിന്റെ പണി അവസാനഘട്ടത്തിലാണ്. വിശാലമായ പാർക്കിംഗ് സൗകര്യത്തോടു കൂടിയ കാന്റീനും ഉടൻ ‍ തന്നെ പ്രവർത്തനമാരംഭിക്കും.

 

 

 

Share76TweetSendShare
Previous Post

കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം

Next Post

പൂന്തോട്ടത്തിൽ പത്തുമണി നിറഞ്ഞു പൂക്കാൻ

Related Posts

Supplyco
കൃഷിവാർത്ത

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy
കൃഷിവാർത്ത

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

കൃഷിവാർത്ത

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

Next Post

പൂന്തോട്ടത്തിൽ പത്തുമണി നിറഞ്ഞു പൂക്കാൻ

Discussion about this post

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

passion fruit

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം

കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies