വയനാട് ജില്ലയിലെ കൊളവള്ളി പാടശേഖരത്തിൽ വയനാട് കൃഷി വിജ്ഞാൻ കേന്ദ്ര യുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ‘പരീക്ഷണം നടന്നു. സംപൂർണ എന്ന സുഷ്മ മുലക മിശ്രത മാണ് സ്പ്രേ ചെയ്തത്. പ്രളയം മൂലവും മറ്റും മണ്ണിൽ സൂക്ഷ്മ മൂലകങ്ങളുടെ അളവ് കുറഞ്ഞ ഇടങ്ങളിൽ, വിളകൾക്ക് സൂക്ഷ്മ മൂലകം മിശ്രിതം സ്പ്രേ ചെയ്യണം. എന്നാൽ തൊഴിലാളി ക്ഷാമം കർഷകർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ പ്രശ്നം എങ്ങനെ മറികടക്കാം എന്ന് കാട്ടിത്തരുകയാണ് ശാസ്ത്രജ്ഞർ. 20 പേരുടെ ജോലി വളരെ ചുരുങ്ങിയ സമയം കൊണ്ട് ഡ്രോണിന് ചെയ്തു തീർക്കാനാകും
Discussion about this post