മഴക്കാലത്ത് കവുങ്ങിൽ മഹാളി രോഗം കൂടുതലായി കാണപ്പെടുന്നു. അടയ്ക്കകൾ ചീഞ്ഞു പൊഴിയുന്നതാണ് പ്രധാന ലക്ഷണം. പെൺപൂക്കൾ, പാകമാകാത്ത കായ് എന്നിവ കൊഴിഞ്ഞുപോകും. കായകളിൽ നനഞ്ഞ പാടുകളോടൊപ്പം വെള്ളനിറത്തിലുള്ള കുമിൾ വളർച്ചയും കാണാം. അടയ്ക്കയുടെ ഭാരം കുറയുന്നതും കാമ്പിൽ ഇരുണ്ട തവിട്ടുനിറത്തിലുള്ള വലയങ്ങൾ കാണുന്നതും മറ്റൊരു ലക്ഷണമാണ്. രോഗം മൂർച്ഛിക്കുമ്പോൾ പാളകൾ പൊഴിയുന്നു.
നിയന്ത്രണ മാർഗങ്ങൾ
കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. പൂർണ്ണമായും രോഗബാധയേറ്റ പൂങ്കുലകൾ നീക്കം ചെയ്യാം . കൊഴിഞ്ഞ അടയ്ക്കകൾ പെറുക്കിയെടുത്ത് കൃത്യമായി നശിപ്പിക്കണം. ഇതിനു ശേഷം ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതമോ രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ കോപ്പർ ഓക്സി ക്ലോറൈഡോ ഒന്നര ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ കോപ്പർ ഹൈഡ്രോക്സൈഡോ ഒന്നര മാസത്തെ ഇടവേളയിൽ പശ ചേർത്ത് തളിക്കാം.
Discussion about this post