പച്ചക്കറി കൃഷികളുടെ പോഷണത്തിനും കൂടുതല്‍ പുഷ്പിക്കുന്നതിനും കായ്പിടിത്തത്തിനും സ്വാദ് കൂട്ടുന്നതിനുമെല്ലാം ഉത്തമമാണ് വൃക്ഷായുര്‍വേദത്തില്‍ പ്രതിപാദിക്കുന്ന ഹരിത ഗുണഭജലം എന്ന വളക്കൂട്ട്. വീട്ടുപരിസരത്ത് നിന്ന് തന്നെ ലഭ്യമാകുന്ന വിവിധയിനം കളകളാണ് ഈ വളക്കൂട്ടിന് പ്രധാനമായും വേണ്ടത്.പൊട്ടിച്ചാല്‍ പാല്‍ വരാത്തതും, പശു കഴിക്കാത്തതും പുല്‍വര്‍ഗത്തില്‍പ്പെടാത്തതുമായ കളകള്‍ വേണം ശേഖരിക്കാന്‍.
നാടന്‍ പശുവിന്റെ പച്ചച്ചാണകവും, മുളപ്പിച്ച ഉഴുന്ന്/ ചെറുപയര്‍, ഉണ്ടശര്‍ക്കര(വെല്ലം) എന്നിവയും കൂടിയായാല്‍ വളം തയ്യാറാക്കം.
തയ്യാറാക്കുന്ന വിധം
75 ലിറ്റര്‍ വലിപ്പമുള്ള മൂടിയോട് കൂടിയ പ്ലാസ്റ്റിക് വീപ്പ
കളകള്‍ ചെറുതായി അരിഞ്ഞത് -5 കിലോഗ്രാം
ചാണകം- 21/2 കിലോഗ്രാം
വെല്ലം- 1/2 കിലോഗ്രാം
മുളപ്പിച്ച ഉഴുന്ന് – 1/2 കിലോഗ്രാം
വെള്ളം- 50 ലിറ്റര്‍
കള, ചാണകം, ഉഴുന്ന്, വെല്ലം എന്നിവ വീപ്പയില്‍ നിക്ഷേപിച്ച് വെള്ളമൊഴിച്ച് നല്ലതുപോലെ ഇളക്കി മൂടി വെക്കുക. അടുത്ത പതിനഞ്ച് ദിവസം കാലത്തും വൈകീട്ടും വലത്തോട്ടും ഇടത്തോട്ടും നന്നായി ഇളക്കുക. പതിനാറാം ദിവസം അരിച്ചെടുത്ത ലായനി 10% വീര്യത്തില്‍ രണ്ടാഴ്ച ഇടവേളയില്‍ മണ്ണിലൊഴിക്കുകയും കുളിര്‍ക്കെ തളിക്കുകയും ചെയ്യുക. ഒരു വിളക്കാലത്തേക്ക് ഈ മിശ്രിതം ഉപയോഗിക്കാം.
Discussion about this post