ക്ഷീരകർഷകർക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തൊട്ടാകെ യുള്ള കന്നുകാലികൾക്കും ക്ഷീരകർഷകർക്കും ഗോസമൃദ്ധി പ്ലസ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു.
ഉരു വിനും ഉടമയ്ക്കും ഇൻഷുറൻസ് പരിരക്ഷ എന്ന രീതിയിൽ പുനരാവിഷ്കരിച്ച പച്ച തി കർഷകന്റെ ഇഷ്ടാനുസരണം ഒരു വർഷ പദ്ധതി ആയോ മൂന്ന് വർഷ പദ്ധതി ആയോ തിരഞ്ഞെടുക്കുന്നതിന് കർഷകന് സ്വാതന്ത്ര്യമുണ്ട്. സംസ്ഥാനത്ത് ലഭ്യമായ ഇൻഷുറൻസ് പദ്ധതികളിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കാണ് ഗോ സമൃദ്ധി പ്ലസ് പദ്ധതിയുടേത്. സങ്കരയിനം പശുക്കൾക്ക് 65,000 രൂപ മതിപ്പുവില വരെ പ്രീമിയം ഇനത്തിൽ സബ്സിഡി നല്കുന്നതാണ്. അറുപത്തി അയ്യായിരം രൂപയ്ക്ക് മുകളിലുള്ള ഉരുവിന്റെ വിലയുടെ പ്രീമിയം പൂർണമായും ഗുണഭോക്താവ് വഹിക്കേണ്ടതാണ്.
അറുപത്തി അയ്യായിരം രൂപ വിലയുള്ള ഒരു പശു അല്ലെങ്കിൽ എരുമയ്ക്ക് ഒരു വർഷത്തേക്ക് ഇൻഷ്വർ ചെയ്യുന്നതിന് ജനറൽ വിഭാഗത്തിന് 700 രൂപയും എസ്. സി/ എസ്. ടി വിഭാഗത്തിന് 420 രൂപയുമാണ്പ്രീമിയം നിരക്ക്. മൂന്നു വർഷത്തേക്ക് ഇൻഷ്വർ ചെയ്യുന്നതിന് ജനറൽ വിഭാഗത്തിന് 1762 രൂപയും എസ്. സി/ എസ്. ടി വിഭാഗത്തിന് 1058 രൂപയുമാണ്. കർഷകന് രണ്ടുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും ഉണ്ട്. അപകടമരണ ഇൻഷുറൻസ് പ്രീമിയം ഒരുവർഷത്തേക്ക് 22 രൂപയും മൂന്നുവർഷത്തേക്ക് 58 രൂപയുമാണ്. കർഷകന് പൂർണമായോ ഭാഗികമായോ ആയ അംഗവൈകല്യ ത്തിനും അപകട മരണത്തിനും പരമാവധി 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഈ പദ്ധതി സംസ്ഥാനത്തെ സർക്കാർ മൃഗാശുപത്രി വഴി നടപ്പിലാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രാദേശിക മൃഗാശുപത്രി യുമായി ബന്ധപ്പെടുക
Discussion about this post