Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

ഞാവൽ മരം മുറിക്കല്ലേ…..

Agri TV Desk by Agri TV Desk
October 5, 2020
in ഫലവര്‍ഗ്ഗങ്ങള്‍
203
SHARES
Share on FacebookShare on TwitterWhatsApp

മലയാളികൾക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ച വൃക്ഷമാണ് ഞാവൽ. ഇടതൂർന്ന ഇലകൾക്കിടയിൽ മുന്തിരിക്കുലകൾ പോലെ ഇളകിയാടുന്ന ഞാവൽപ്പഴങ്ങൾ പണ്ട് നാട്ടിൻപുറങ്ങളിൽ സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ ഞാവൽപഴം കണ്ണിമയ്ക്കുന്ന വഴിക്കാഴ്ചകൾ ഇന്ന് മലയാളിക്ക് അന്യംനിന്നു പോയിരിക്കുന്നു. ഞാവൽ പഴം കഴിക്കണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുത്തുന്ന കായ്കൾ തീവില കൊടുത്ത് വാങ്ങണമെന്നായി.

ഞാറ, ജംബൂ ഫലം, ജാമുൻ എന്നീ പേരുകളിലും ഞാവൽപഴം അറിയപ്പെടുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡം ജംബുദ്വീപ് എന്നറിയപ്പെടാൻ കാരണം ഇവിടെ സമൃദ്ധമായി ഉണ്ടായിരുന്ന ഞാവൽപ്പഴങ്ങളാണത്രേ. പുരാണങ്ങളിലും ഞാവൽ പഴത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. കായകൾ കഴിച്ചു കഴിഞ്ഞാൽ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറമാകുന്നത് കുട്ടികളിൽ കൗതുകമുണർത്തുന്നു.

അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാ ഇടങ്ങളിലും നിത്യഹരിത വൃക്ഷമായി വളരുന്ന ഞാവൽ  മുപ്പതു മീറ്ററോളം പൊക്കം വയ്ക്കും. 100 മുതൽ 120 വർഷം വരെ ആയുസ്സുണ്ട്. ഇടതൂർന്ന പച്ച നിറത്തിലുള്ള ഇലകൾ ഉണ്ട്. വേര് പിടിച്ചുകഴിഞ്ഞാൽ അധിക പരിചരണവും ആവശ്യമില്ല. നിറയെ ശാഖകൾ ഉണ്ടാകും.ഏപ്രിൽ മാസത്തിൽ പഴുത്ത് പൊഴിഞ്ഞു വീഴുന്ന കറുത്ത നിറത്തിലുള്ള കായകൾ ആണ് ഞാവലിന്റേത്. പോഷകഗുണം കൊണ്ട് സമ്പന്നമാണ് ഞാവൽപഴം. അന്നജം, കൊഴുപ്പ്,  പ്രോട്ടീൻ,  വൈറ്റമിൻ ബി 6, വൈറ്റമിൻ സി , കാൽസ്യം, ഇരുമ്പ്, മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചവർപ്പും മധുരവും നിറഞ്ഞ ഞാവൽ പഴം നിരവധി ഔഷധഗുണങ്ങളുള്ളതാണ്. ആയുർവേദ, യൂനാനി മരുന്നുകളിൽ ഞാവൽപഴം ചേർക്കാറുണ്ട്. കായ ഇല കമ്പ് എന്നിവ നാട്ടുവൈദ്യത്തിൽ ഉപയോഗിച്ചുവരുന്നു. വയറുവേദന വയറിളക്കം പ്രമേഹം തീപ്പൊള്ളൽ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്.

നന്നായി മൂത്ത് വിളഞ്ഞ കായ്കൾ പാകി മുളപ്പിച്ചുവേണം ഞാവൽ തൈകൾ ഉണ്ടാക്കാൻ. വിളഞ്ഞു പഴുത്ത കായ്കളിൽ ഓരോന്നിലും 6 വിത്തുകൾവരെ ഉണ്ടാകും. ഇവ ശേഖരിച്ച് പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിക്കാം. പെട്ടെന്ന് മുളയ്ക്കുകയും അങ്കുരണശേഷി വളരെ വേഗം നഷ്ടപ്പെടുകയും ചെയ്യുന്ന വിത്തുകളാണ് ഞാവലിന്റേത്.  മൂന്നുനാലു മാസം പ്രായമാകുമ്പോൾ നല്ലനീർവാർച്ചയും വെയിലും ഉള്ള സ്ഥലത്തേക്ക് തൈകൾ മാറ്റി നടാം. പതി വച്ച് മുളപ്പിച്ചും കമ്പ് നട്ട് വേരുപിടിപ്പിച്ചും തൈകൾ തയ്യാറാക്കാം. നാലുവർഷംകൊണ്ട് ഞാവൽ പുഷ്പിക്കും. ഞാവൽ മരങ്ങൾക്ക് കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവും മികച്ച രോഗപ്രതിരോധശേഷിയുമുണ്ട്.

Share203TweetSendShare
Previous Post

ക്യാരറ്റ് കൃഷി രീതികൾ

Next Post

ഗോസമൃദ്ധി പ്ലസ്

Related Posts

അലങ്കാരത്തിനും ആദായത്തിനും വെൽവെറ്റ് ആപ്പിൾ
ഫലവര്‍ഗ്ഗങ്ങള്‍

അലങ്കാരത്തിനും ആദായത്തിനും വെൽവെറ്റ് ആപ്പിൾ

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു
ഫലവര്‍ഗ്ഗങ്ങള്‍

കേരളത്തിൽ അബിയു കൃഷിയുടെ മാധുര്യമേറുന്നു

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.
ഫലവര്‍ഗ്ഗങ്ങള്‍

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

Next Post
പ്രളയത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം

ഗോസമൃദ്ധി പ്ലസ്

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV