ന്യൂയോർക്കിൽ താമസമാക്കിയ മലയാളികളാണ് ബിനു തോമസും ഭാര്യ രാജിയും. ജോലിത്തിരക്കുകൾക്കിടയിലും തങ്ങൾക്കാവശ്യമായ പച്ചക്കറികളെല്ലാം വീട്ടുവളപ്പിലെ ചെറിയ സ്ഥലത്ത് ഇവർ കൃഷിചെയ്യുന്നുണ്ട്. പടവലം, പയർ, ഇഞ്ചി, മഞ്ഞൾ, ആപ്പിൾ, അത്തി, മത്തൻ, പേര, മുരിങ്ങ, കറിവേപ്പ്, ചീര, അച്ചിങ്ങ പയർ, മുന്തിരി എന്നിങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും ഈ തോട്ടത്തിലുണ്ട്. പല തരത്തിലുള്ള മുളകുകളാണ് ഈ തോട്ടത്തിലെ പ്രധാന ആകർഷണം.സ്ഥല പരിമിതികൾ മറികടന്നാണ് ബിനു തോമസിന്റെയും കുടുംബത്തിന്റെയും പച്ചക്കറികൃഷി. ബക്കറ്റ്കളിലും ചട്ടികളിലും പ്രത്യേകം നിർമ്മിച്ച തടി ബോക്സുകളിലുമാണ് ചെടികൾ വളർത്തിയിരുന്നത്. ശീതകാലമാകുമ്പോൾ ഇവയെല്ലാം വീടിനുള്ളിലേക്ക് മാറ്റും. ചെറിയ കൃഷിസ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിന് ഉതകുന്ന ഇലക്ട്രിക് ടില്ലറുകൾ ഉപയോഗിച്ചാണ് നിലമൊരുക്കുന്നത്. പൂർണമായും ജൈവരീതിയിലാണ് കൃഷി. ഏപ്രിൽ അവസാനം മുതൽ സെപ്റ്റംബർ വരെ മാത്രമേ ന്യൂയോർക്കിൽ കൃഷിക്കനുയോജ്യമായ കാലാവസ്ഥ ലഭിക്കുകയുള്ളൂ. ഈ സമയത്ത് തങ്ങൾക്കാവശ്യമായ പച്ചക്കറികളെല്ലാം ഇവർ വീട്ടുവളപ്പിലെ തോട്ടത്തിൽ തന്നെ ഉല്പാദിപ്പിക്കുന്നു. കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാം.
Discussion about this post