Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കൃഷി അഭിമാനകരമായ ജീവിതമാർഗമായി മാറ്റാൻ കഴിഞ്ഞു: മുഖ്യമന്ത്രി

Agri TV Desk by Agri TV Desk
September 18, 2020
in കൃഷിവാർത്ത
agritv
Share on FacebookShare on TwitterWhatsApp

കൃഷി അഭിമാനകരമായ ജീവിതമാർഗമായി മാറ്റാൻ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാർഷികമേഖലയിൽ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങൾ കുറവാണ്.

ജനങ്ങളുടെ താല്പര്യവും സർക്കാരിന്റെ പിന്തുണയും ഒത്തുചേർന്നാൽ കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 16 ഇനം പച്ചക്കറികൾക്ക് തറവില നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നവംബറിൽ ഇത് നടപ്പാകും. ഈ പദ്ധതി ഇന്ത്യയിൽ ആദ്യമാണ്.

കൃഷി വികസനത്തോടൊപ്പം കർഷകന്റെ കുടുംബഭദ്രത ഉറപ്പാക്കുന്നതിന് കർഷക ക്ഷേമ ബോർഡ് അടുത്ത മാസം പ്രവർത്തനമാരംഭിക്കും. കർഷകനും കുടുംബത്തിനുമുള്ള പെൻഷൻ, ഇൻഷൂറൻസ്, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, വിധവാ ധനസഹായം തുടങ്ങിയവയെല്ലാം ഈ ബോർഡിലൂടെ ലഭ്യമാക്കും.

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിന്റെ പച്ചക്കറി ഉൽപാദനം 6.28 ലക്ഷം ടണ്ണായിരുന്നു. ഇപ്പോൾ അത് 15 ലക്ഷം ടണ്ണായി വർധിച്ചു. 2016-17ൽ 52,830 ഹെക്ടറിലായിരുന്നു പച്ചക്കറി കൃഷി ചെയ്തിരുന്നത്. അത് 96,000 ഹെക്ടറായി വർധിപ്പിക്കാൻ കഴിഞ്ഞു. സവാള, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറികളുടെ ഹബ്ബായി വട്ടവട, കാന്തല്ലൂർ മേഖലകളെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങി പ്രകൃതിക്ക് ദോഷകരമായ മരങ്ങൾ മുറിച്ചുമാറ്റിയാണ് ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചത്.

പച്ചക്കറികൃഷി വ്യാപിക്കുന്നതിന് സംസ്ഥാനത്താകെ മഴമറ യൂണിറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മഴമറയുണ്ടെങ്കിൽ 365 ദിവസവും പച്ചക്കറി കൃഷി ചെയ്യാൻ കഴിയും. ഈ വർഷം 1118 മഴമറ യൂണിറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. 100 ചതുരശ്ര മീറ്ററുള്ള മഴമറയ്ക്ക് സർക്കാർ അര ലക്ഷം രൂപ സബ്‌സിഡി നൽകുന്നുണ്ട്. അടുത്ത  വർഷം 1000 യൂണിറ്റുകൾ കൂടി സംസ്ഥാനത്ത് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

നെൽകൃഷിയിലും നമുക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. നെൽകൃഷിയുടെ വിസ്തൃതി 4 വർഷത്തിനുള്ളിൽ 1.92 ലക്ഷം ഹെക്ടറിൽ നിന്ന് 2.2 ലക്ഷം ഹെക്ടറായി വർധിപ്പിക്കാൻ കഴിഞ്ഞു. 50,000 ഏക്കർ തരിശുനിലമാണ് ഈ കാലയളവിൽ നെൽകൃഷിക്കായി മാറ്റിയെടുത്തത്. രാജ്യത്ത് ഏറ്റവും ഉയർന്ന സംഭരണ വില നൽകി നെല്ല് സംഭരിക്കുന്നത് കേരളത്തിലാണ് – 27.48 രൂപ.

സംഭരണത്തിൽ നാലു വർഷത്തിനിടയിൽ 28 ശതമാനം വർധനവുണ്ടായി. ഈ വർഷം 7.1 ലക്ഷം ടൺ സംഭരിച്ചു. അത് റെക്കോഡാണ്. അടുത്ത വർഷം പത്തുലക്ഷം ടൺ സംഭരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തൃശൂർ, പൊന്നാനി കോൾപ്പാടങ്ങളുടെ വികസനത്തിന് 298 കോടിയുടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

ShareTweetSendShare
Previous Post

കൃഷിയിടത്തിൽ ശല്യക്കാരായ ഒച്ചുകളെ നിയന്ത്രിക്കാം

Next Post

പാലക്കാട് ജില്ലയില്‍ നെല്‍കൃഷി വിളവെടുപ്പ് രണ്ടായിരം ഹെക്ടറില്‍ പൂര്‍ത്തിയായി

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

പാലക്കാട് ജില്ലയില്‍ നെല്‍കൃഷി വിളവെടുപ്പ് രണ്ടായിരം ഹെക്ടറില്‍ പൂര്‍ത്തിയായി

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies