കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിട്ട ജോലിത്തിരക്കുകൾക്കിടയിലാണ് ആരോഗ്യവകുപ്പ് ജീവനക്കാരനായ എടപ്പാൾ, അയിലക്കാട്, കണ്ടംകുളത്ത് വളപ്പിൽ പ്രകാശന് നിരീക്ഷണത്തിൽ കഴിയേണ്ടിവന്നത്.
അവധിദിനങ്ങൾ പ്രയോജനപ്പെടുത്തി നെല്ലും, നേന്ത്രവാഴയും, പച്ചക്കറികളുമൊക്കെ,വിജയകരമായ് കൃഷിയിറക്കാറുള്ള പ്രകാശന്. കാർഷിക പ്രവർത്തനങ്ങളോടും, പച്ചപ്പിനോടും സ്വാഭാവിക ഇഴയടുപ്പവുമുണ്ട്.
കർമ്മമേഖലയിലും, കാർഷിക പ്രവർത്തനങ്ങളിലും കർമ്മനിരതനായ് തിളങ്ങി നിൽക്കുന്ന പ്രകാശന് ജോലിക്കിടയിലാണ് നിർഭാഗ്യവശാൽ നിരീക്ഷണത്തിലിരിക്കുവാൻ നിർദ്ദേശം ലഭിച്ചത്.
എന്തായാലും മണ്ണിന്റെ മണമറിഞ്ഞ്,പച്ചപ്പിന്റെ കാർഷിക വഴികളിലൂടെ ഗമിക്കുന്ന ഈ കർഷകന്. രോഗസംശയത്താൽ വീട്ടിൽ അടങ്ങിയിരിക്കുവാൻ മനസ്സനുവദിച്ചില്ല..
നിരിക്ഷണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പുറത്ത് പോകാതെ. വീടിനോട് ചേർന്ന സുഹൃത്തിന്റെ കാട് പിടിച്ച് കിടന്നിരുന്ന ഇരുപത് സെന്റോളമുള്ള തരിശ് സ്ഥലം പാട്ടത്തിനെടുത്തു.
മണ്ണിൽ നന്നായദ്ധ്വാനിച്ച് ശാസ്ത്രിയ കൃഷിരീതികൾ പാലിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ കാർഷിക മനസ്സൊരുക്കം … കാഴ്ചക്കാർക്ക് വിസ്മയം പകരുന്ന മികച്ചൊരു മരച്ചീനിത്തോട്ടമായ്, മാറി കഴിഞ്ഞിരിക്കുകയാണ്.
മാത്രമല്ല, കാർഷിക പ്രവർത്തനങ്ങൾ രോഗിയായ് നിരിക്ഷണത്തിലിക്കുന്ന മാനസിക സമർദ്ദം കുറക്കുവാൻ കഴിയുമെന്നും.. അതോടൊപ്പം കോവിഡ് പ്രതിസന്ധിയിലൂടെ രൂപപ്പെട്ടേക്കാവുന്ന ഭക്ഷ്യ പ്രതിസന്ധിയെ പ്രതിരോധിക്കുവാനും കഴിയുമെന്നാണ്.. തന്റെ മാതൃക പ്രവർത്തനത്തിലൂടെ പ്രകാശൻ പറഞ്ഞു വെക്കുന്നത്.
കൃഷിക്കാവശ്യമായ മരച്ചിനിതണ്ടുകൾ “സുഭിക്ഷ കേരളം” പദ്ധതിയിലുൾപ്പെടുത്തി എടപ്പാൾ കൃഷിഭവൻ സൗജന്യമായാണ് നല്‍കിയത്. കാർഷിക ഉദ്യോഗസ്ഥരുടെ നിരന്തര കൃഷിയിട സന്ദർശനവും, ഉപദേശ നിർദ്ദേശങ്ങളും ഉറച്ച പിന്തുണയാണ് പ്രകാശന് ലഭിച്ചത്.
ആരോഗ്യവകുപ്പിന്റെ മലപ്പുറം ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ ഫീല്‍ഡ് സ്റ്റാഫാണ് പ്രകാശൻ.
റിപ്പോർട്ട്
ഗിരീഷ് അയിലക്കാട്
അഗ്രിക്കൾച്ചർ അസിസ്റ്റന്റ്
കൃഷിഭവൻ
ആനക്കര
Discussion about this post