Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

ചെണ്ടുമല്ലി എളുപ്പത്തിൽ കൃഷി ചെയ്യാം

Agri TV Desk by Agri TV Desk
August 23, 2020
in പൂന്തോട്ടം
101
SHARES
Share on FacebookShare on TwitterWhatsApp

ഓണക്കാലത്ത് അത്തപ്പൂക്കളങ്ങളൊരുക്കാനും അലങ്കാരങ്ങൾക്കുമായി ഏറ്റവുമധികം ആവശ്യം വരുന്ന പൂവാണ് ചെണ്ടുമല്ലി. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും അലങ്കാരത്തിനായി ചെണ്ടുമല്ലി ധാരാളമായി ഉപയോഗിക്കാറുണ്ട്. മറ്റു പൂച്ചെടികളെ  അപേക്ഷിച്ച് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം എന്നത് ചെണ്ടുമല്ലിയുടെ പ്രത്യേകതയാണ്.വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാവുന്ന ഒരു ഹ്രസ്വകാല വിളയാണിത്. നീളത്തിൽ വളരുന്ന ആഫ്രിക്കൻ ചെണ്ടുമല്ലികളും കുറിയ ഇനം ഫ്രഞ്ച് ചെണ്ടുമല്ലികളുമുണ്ട്. ഇവയുടെ സങ്കരഇനങ്ങളും ഇന്ന് ലഭ്യമാണ്. ആപ്രികോട്ട്, പ്രിംറോസ്, സൺ ജയന്റ്, ഹണി കോംബ് എന്നിവ അത്യുൽപാദനശേഷിയുള്ള ആഫ്രിക്കൻ ചെണ്ടുമല്ലി ഇനങ്ങളാണ്.

വിവിധ തരം മണ്ണുകളിൽ കൃഷിചെയ്യാവുന്ന വിളയാണ് ചെണ്ടുമല്ലി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാനാകും. ഒപ്പം കൂടുതൽ സമയം പൂക്കൾ കേടുകൂടാതെ സൂക്ഷിക്കാനുമാകും.

നഴ്സറി തയ്യാറാക്കാം

നഴ്സറി ബെഡ്ഡുകളിൽ വിത്ത് പാകി തൈകൾ ഉത്പാദിപ്പിച്ച് അവ പറിച്ചു നടുകയാണ് പതിവ്. ഒരു സെന്റിൽ കൃഷി ചെയ്യാൻ ഏകദേശം രണ്ട് ഗ്രാം വിത്ത് മതിയാകും.നഴ്സറി ബെഡ്ഡുകളിൽ അടിവളമായി ജൈവവളവും എൻ പി കെ മിക്സ്ചർ ആയ 15:15:15ഉം നൽകാം. ഇങ്ങനെ തയ്യാറാക്കിയ ബെഡുകൾക്ക് മുകളിൽ ഏഴര സെന്റീമീറ്റർ അകലത്തിൽ വിത്ത് പാകണം. മുകളിൽ മണ്ണോ ജൈവവളമോ ചേർത്ത് വിത്തുകൾ മൂടാം. ആവശ്യാനുസരണം ജലസേചനം നൽകുകയും വേണം. ഒരു മാസത്തിനുള്ളിൽ തൈകൾ പറിച്ചുനടാം.

നടീലും പരിപാലനവും

പറിച്ചുനടാൻ ഉദ്ദേശിക്കുന്ന കൃഷിയിടത്തിൽ ഒരു സെന്റിന് 80 കിലോഗ്രാം ജൈവവളം അടിവളമായി നൽകണം. അമ്ലാംശം കൂടിയ മണ്ണിൽ ജൈവവളം ചേർക്കുന്നതിന് ഒരാഴ്ച മുൻപ് ആവശ്യത്തിന് കുമ്മായം ചേർത്ത് പിഎച്ച് ക്രമീകരിക്കുന്നത് നല്ലതാണ്. ഒരു സെന്റിലേക്ക് ഏകദേശം 100 തൈകൾ വേണ്ടിവരും. ചാലുകളെടുത്താണ് തൈകൾ പറിച്ചു നടേണ്ടത്.പറിച്ചു നടുമ്പോൾ വരികൾക്കിടയിലും ചെടികൾക്കിടയിലും  45 സെന്റീമീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കാം. നടീൽ സമയത്ത് 976 ഗ്രാം യൂറിയ, 1332 ഗ്രാം റോക്ക്ഫോസ്ഫേറ്റ്, 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മണ്ണിൽ ചേർക്കണം. നട്ട് 30 മുതൽ 45 ദിവസങ്ങൾക്കിടയിൽ 977 ഗ്രാം യൂറിയ കൂടി മണ്ണിൽ ചേർത്ത് ചുവട്ടിൽ മണ്ണ് കൂട്ടാം. ചുവട്ടിൽ മണ്ണ് ചേർത്ത് ചാലുകൾ വരമ്പുകളാക്കി മാറ്റുന്നത് വെള്ളം കെട്ടി നിൽക്കാതിരിക്കാനും  നീർവാർച്ച കൂട്ടാനും സഹായിക്കും. തോട്ടത്തിൽ നിന്നും കൃത്യമായി കളകൾ നീക്കം ചെയ്യണം. നട്ട് ഒന്നര മാസമാകുമ്പോൾ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ ചെയ്യുന്നത് വശങ്ങളിൽ നിന്നും ധാരാളം ശാഖകൾ ഉണ്ടായി നന്നായി പുഷ്പിക്കാൻ സഹായിക്കും. ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീഴാതിരിക്കാനായി താങ്ങു നൽകുന്നതും നല്ലതാണ്.ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാനിടയായാൽ ചെടികൾ അഴുകി പോകാൻ സാധ്യതയുണ്ട്. അതിനാൽ തോട്ടങ്ങളിൽ നല്ല നീർവാർച്ച ഉറപ്പുവരുത്തണം.

വണ്ടുകളുടെയും തണ്ടുതുരപ്പൻമാരുടെയും നിയന്ത്രണത്തിനായി 20 ഗ്രാം ബിവേറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാവുന്നതാണ്. മുഞ്ഞ, മീലി മുട്ട എന്നിവയുടെ ആക്രമണങ്ങൾക്കെതിരെ വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കാം. 4 ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടം കുതിർക്കുന്നത് ചുവടു ചീയൽ തടയാൻ സഹായിക്കും.

വിളവെടുപ്പ്

നട്ട് രണ്ട് മാസത്തിനുള്ളിൽ വിളവെടുക്കാനാകും. അടുത്ത രണ്ട് മാസത്തോളം ഇത് തുടരുകയും ചെയ്യാം. വിളവെടുപ്പിന് മുൻപ് തോട്ടം നനയ്ക്കണം. പൂർണ്ണവളർച്ചയെത്തിയ പൂക്കൾ തണ്ടോടുകൂടി പറിച്ചെടുക്കാം.

Share101TweetSendShare
Previous Post

ഓണത്തിന് ചേന്ദമംഗലത്തിൻ്റെ ചെണ്ടുമല്ലി പൂക്കൾ

Next Post

കര്‍ഷകര്‍ക്ക് ഇനി വീട്ടിലിരുന്ന് കെസിസി പുതുക്കാം; എസ്ബിഐ യോനോ കൃഷിയിലൂടെ

Related Posts

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

പൂന്തോട്ടം

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവ മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം

പൂന്തോട്ടം

സുഗന്ധം പരത്തും കുറ്റിമുല്ല കൃഷി

Next Post

കര്‍ഷകര്‍ക്ക് ഇനി വീട്ടിലിരുന്ന് കെസിസി പുതുക്കാം; എസ്ബിഐ യോനോ കൃഷിയിലൂടെ

Discussion about this post

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies