” ഉറവ”- നൈപുണ്യവികസന സംരംഭകത്വ ശില്പശാലയുടെ ഭാഗമായി “ചക്ക സംസ്കരണവും സംരംഭകത്വ സാധ്യതകളും”എന്ന വിഷയത്തിൽ ഓഗസ്റ്റ് 17 വൈകുന്നേരം 3 മണിക്ക് അഗ്രി ബിസിനസ് ഇൻക്യുബേറ്റർ വെബിനാർ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർക്ക് കേരള കാർഷിക സർവ്വകലാശാലയുടെ ഫേസ്ബുക്ക് പേജ് സന്ദർശിച്ചു ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
തേനീച്ച വളർത്തൽ മൂല്യവർധിത ഉൽപ്പന്നങ്ങളും എന്ന വിഷയത്തിൽ ആർ. എ. ആർ. എസ് വെള്ളായണി ഓഗസ്റ്റ് 17 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു താല്പര്യമുള്ളവർക്ക് https://forms.gle/ZiCDxxbSwkzR2KWo9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംയോജിതകൃഷി കാലാവസ്ഥ എന്നീ വിഷയങ്ങളിൽ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി വെബിനാർ സംഘടിപ്പിക്കുന്നു. 10.30 മുതൽ 12.30 വരെയാണ് സമയം. താല്പര്യമുള്ളവർക്ക് [email protected] എന്ന മെയിൽ ഐഡിയിൽ രജിസ്ട്രേഷനായി സന്ദേശമയക്കാം.
Discussion about this post