നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മാവ് പൂക്കുന്നത്. പൂത്ത് മൂന്ന് നാല് മാസത്തിനുള്ളില്‍ മാങ്ങകള്‍ മൂപ്പെത്തും. എന്നാല്‍ പൂക്കള്‍ ധാരാളമായി കൊഴിഞ്ഞുപോയി കായ് ഫലം കുറഞ്ഞുപോകുന്ന മാവുകളുമുണ്ട്. ചില മാവുകള്‍ വര്‍ഷങ്ങള്‍ക്കുശേഷവും പൂക്കാറില്ല. ഇത്തരം മാവുകള്‍ കൃത്യമായി പൂത്തു കായ്ക്കാന്‍ ചില പൊടികൈകള്‍ പ്രയോഗിക്കാം.
മാവിന്റെ ആരോഗ്യമില്ലാത്ത അസുഖം ബാധിച്ച ശിഖരങ്ങള്‍ മുറിച്ചു മാറ്റി മുറിവില്‍ കുമിള്‍നാശിനി പുരട്ടാം. തണല്‍ മാറ്റി മാവിന്റെ എല്ലാ ശാഖകളിലും നന്നായി സൂര്യപ്രകാശം ഏല്‍പ്പിക്കണം.
ഓഗസ്റ്റ് മാസം മുതല്‍ ചുവട്ടില്‍ കരിയില ഉപയോഗിച്ച് നിയന്ത്രിതമായ രീതിയില്‍ ചെറിയ തോതില്‍ പുകച്ചു കൊടുക്കാം.മാവു പൂക്കുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ജലസേചനം നല്‍കുന്നത് നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യാം.
മാവിന്റെ ഏതെങ്കിലും 15 സെന്റീമീറ്റര്‍ കനമുള്ള ശാഖയില്‍ നിന്നും ഒരു സെന്റീമീറ്റര്‍ വീതിയില്‍ വളയം പോലെ തൊലി ഇളക്കി കളയുന്നതും പൂക്കാന്‍ സഹായിക്കും. വര്‍ഷത്തില്‍ ഒരു തവണ ഒരു ശാഖയില്‍ മാത്രമേ ഇങ്ങനെ ചെയ്യാന്‍ പാടുള്ളൂ. സ്ഥിരമായി ഈ മാര്‍ഗ്ഗം സ്വീകരിക്കരുത്.
മാവിന്റെ ചുവട്ടില്‍ വലിയ ആഴത്തിലല്ലാതെ , എന്നാല്‍ കുറച്ച് വേരുകളെങ്കിലും തെളിഞ്ഞു കാണത്തക്കരീതിയില്‍ തടംതുറന്ന് മൂന്നാഴ്ച്ച വെയില്‍ കൊള്ളിക്കാം.അതിനുശേഷം ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാമ്പല്‍ എന്നിവ ചേര്‍ത്ത് കുഴിയില്‍ ചെറുതായി മണ്ണിട്ട് മൂടി ചപ്പുചവറുകള്‍ ഇട്ട് നന്നായി നനയ്ക്കുക. മാവിനെ ഒന്നു ക്ഷീണിപ്പിച്ച ശേഷം പിന്നീട് നന്നായി പരിപാലിക്കുമ്പോള്‍ കൂടുതല്‍ പൂക്കളുണ്ടാകാനുള്ള പ്രവണത കാണുന്നു.എന്നാല്‍ തൊലി ഇളക്കുക, തടം തുറന്ന് വേര് വെയില്‍ കൊള്ളിക്കുക എന്നീ രീതികള്‍ മറ്റു മാര്‍ഗങ്ങളൊന്നും ഫലം ചെയ്തില്ലെങ്കില്‍ മാത്രം പരീക്ഷിക്കുക.
Discussion about this post