മാര്‍ച്ചില്‍ ലോക്ഡൗണോടെ നടന്‍ ജോജുവിന്റെ ജീവിതത്തില്‍ വലിയ രണ്ട് മാറ്റങ്ങളുണ്ടായി. ഒന്ന് ആയുര്‍വേദ ചികിത്സയിലൂടെ 20 കിലോ ശരീര ഭാരം കുറച്ചു. മറ്റൊന്ന് വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയെടുത്തു. പച്ചക്കറിത്തോട്ടം ഒരുക്കാന്‍ പ്രചോദനമായത് തിരക്കഥാകൃത്ത് സജീവ് പാഴൂരാണെന്ന് ജോജു ജോര്‍ജ് പറയുന്നു.
വീട്ടിലേക്ക് വേണ്ട പച്ചക്കറിയും, മീനമെല്ലാം പുറത്തുനിന്ന് സജീവ് വാങ്ങാറില്ലെന്ന് മനസിലാക്കിയതും അവരുടെ പച്ചക്കറിത്തോട്ടം കണ്ടതും സ്വന്തമായൊരെണ്ണം തന്റെ വീട്ടിലും തുടങ്ങാന്‍ ജോജുവിന് പ്രേരണ നല്‍കി.
അങ്ങനെ ലോക്ഡൗണ്‍ കാലത്ത് ജോജുവിന്റെ വീട്ടിലും ഒരു കിടിലന്‍ പച്ചക്കറിത്തോട്ടം ഒരുങ്ങി. പച്ചക്കറികള്‍ക്ക് പുറമെ ഇപ്പോള്‍ രണ്ട് വെച്ചൂര്‍ പശുവും, ഒരു ആടും നാടന്‍ കോഴികളും മത്സ്യവുമെല്ലാം ജോജുവിന്റെ തോട്ടത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.
പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ ഗ്രോ ബാഗിലാണ് പച്ചക്കറികള്‍ വളര്‍ത്തുന്നത്.
വീട്ടിലെല്ലാവര്‍ക്കും നല്ല ഭക്ഷണം കൊടുക്കാനുള്ള ആഗ്രഹം കൂടി ഇതിന് പിന്നിലുണ്ടെന്ന് ജോജു പറയുന്നു. സ്വന്തം വീട്ടിലേക്ക് വേണ്ട പച്ചക്കറികള്‍ എല്ലാവര്‍ക്കും സ്വന്തമായി ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ എന്നും സ്വന്തം അനുഭവം പങ്കുവെച്ച് കൊണ്ട് ജോജു പറഞ്ഞു.
കടപ്പാട് : ഫേസ്ബുക് ജോജു ജോർജ്
Discussion about this post