Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

വെസ്റ്റ് ഇന്ത്യന്‍ ചെറിയെ അറിയാമോ ?

Agri TV Desk by Agri TV Desk
July 12, 2020
in അറിവുകൾ
215
SHARES
Share on FacebookShare on TwitterWhatsApp

നാട്ടുവക്കിലെല്ലാം സുലഭമായി കാണപ്പെടുന്ന ഒരു മരമാണ് വെസ്റ്റിന്ത്യന്‍ ചെറി. വൈറ്റമിന്‍ സിയുടെ കലവറയാണ് വെസ്റ്റിന്ത്യന്‍ ചെറി,. ബാര്‍ബഡോസ് ചെറി എന്നും വിളിക്കാറുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. വീടുകള്‍ക്ക് മുന്നില്‍ വെസ്റ്റിന്ത്യന്‍ ചെറി നട്ടുപിടിപ്പിച്ചാല്‍ രണ്ടുണ്ട് കാര്യം. തണല്‍ നല്‍കുന്ന ഒരു അലങ്കാരച്ചെടിയുമാവും പോഷകസമൃദ്ധമായ ഫലവും ലഭിക്കും. കുട്ടികള്‍ക്ക് ഏറെ ഇഷ്ടം തോന്നുന്ന രുചിയാണ്. നേരിയ പുളിയും നല്ല മധുരവുമുണ്ട്.


ഇനങ്ങള്‍
രണ്ടുതരം ഇനങ്ങളുണ്ട്. പിങ്ക് പൂക്കളുള്ളതും വെളുത്ത പൂക്കളുള്ളതും. വലിയ ഫലങ്ങള്‍ ലഭിക്കുന്നത് പിങ്ക് പൂക്കളുള്ള ഇനങ്ങളില്‍ നിന്നാണ്. ഏകദേശം ആറ് ഗ്രാം വരെ ഭാരം വരും. പഴുക്കുമ്പോള്‍ കടും ചുവപ്പു നിറമായിരിക്കും. വെളുത്ത പൂക്കള്‍ ഉള്ള ഇനങ്ങളില്‍ ചെറിയ കായ്കള്‍ ആണ് ഉണ്ടാവുക. ഒരു ഗ്രാം ഭാരമുണ്ടാകും. പഴുക്കുമ്പോള്‍ ഓറഞ്ച് നിറമായിരിക്കും.
തൈകള്‍ ഉല്‍പാദിപ്പിക്കാം
ചെറി തൈകള്‍ അന്വേഷിച്ചിട്ട് ലഭിക്കുന്നില്ലേ? വിഷമിക്കേണ്ട. നാട്ടില്‍ കാണുന്ന ഏതെങ്കിലും ചെറി മരത്തില്‍ ഒരു പരീക്ഷണം നടത്തിയാലോ? എയര്‍ ലയറിങ് ആണ് സംഭവം. ചെറിതൈകള്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നത് എയര്‍ ലയറിങ് വഴിയാണ്. ഇടത്തരം വണ്ണവും നല്ല ആരോഗ്യവുമുള്ള പാകമായ കമ്പുകള്‍ തിരഞ്ഞെടുക്കാം. . ഒരു പെന്‍സിലിന്റെയത്ര വണ്ണം ഉണ്ടാവണം. ശേഷം നോഡുകള്‍ക്കിടയില്‍നിന്ന് ഒരിഞ്ചു നീളത്തില്‍ ചുറ്റിനുമുള്ള തോല് നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഉള്ളിലെ തടിക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മണ്ണും മണലും കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് പോട്ടിങ് മിക്‌സ്ച്ചര്‍ തയ്യാറാക്കാം. ഇത് ഒരു പോളിത്തീന്‍ ഷീറ്റില്‍ എടുത്തശേഷം തോല്‍ നീക്കിയ ഭാഗത്ത് മിഠായിപൊതിയുന്നതുപോലെ പൊതിഞ്ഞു വയ്ക്കാം. ഇരുവശങ്ങളിലും ചണം കൊണ്ട് കെട്ടി മുറുക്കണം. ഒരു മാസം കഴിയുമ്പോള്‍ ലയര്‍ ചെയ്ത ഭാഗത്ത് വേര് വന്നു തുടങ്ങും. ഈ സമയത്ത് ലെയറിനു താഴെ വി ആകൃതിയില്‍ മുറിവ് ഉണ്ടാക്കാം. നല്ല രീതിയില്‍ വേരുകള്‍ വളര്‍ന്നു എന്ന് ഉറപ്പു വരുത്തിയാല്‍ ലയര്‍ ചെയ്ത ഭാഗം ചെടിയില്‍ നിന്നും വേര്‍പെടുത്താം. ഉടന്‍തന്നെ കവറുകളില്‍ മാറ്റി നടണം. പുതിയ ഇലകള്‍ വരുന്നതുവരെ തണലത്തു വളര്‍ത്താം. മണ്ണില്‍ നടുന്നതിന് മുന്‍പ് കുറച്ചുദിവസം വെയില് കൊള്ളിക്കാന്‍ ശ്രദ്ധിക്കണം. ഈ രീതിയില്‍ ചിലവില്ലാതെ നമുക്ക് തന്നെ വെസ്റ്റിന്ത്യന്‍ ചെറി തൈകള്‍ നിര്‍മ്മിക്കാം.


നടേണ്ടതെങ്ങനെ?
അര മീറ്റര്‍ ആഴവും നീളവും വീതിയുമുള്ള കുഴികളില്‍ ആണ് വെസ്റ്റിന്ത്യന്‍ ചെറി നടേണ്ടത്. കുഴികളില്‍ മേല്‍മണ്ണും പത്ത് കിലോഗ്രാം ചാണകവും നിറയ്ക്കാം. ചെടി നട്ട ശേഷം ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ജൂലൈ മുതല്‍ ഡിസംബര്‍ വരെയാണ് തൈ നടാന്‍ പറ്റിയ സമയം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ നാല് ദിവസത്തിലൊരിക്കല്‍ ജലസേചനം നടത്തണം. ഒരു വര്‍ഷം വരെ ഇത് തുടരാം. പിന്നീട് പത്ത് ദിവസത്തിലൊരിക്കല്‍ വെള്ളമൊഴിച്ചാല്‍ മതിയാകും.
വളപ്രയോഗം
നന്നായി വളര്‍ന്ന കായ്ക്കുന്ന മരത്തിന് 100 ഗ്രാം നൈട്രജനും 160 ഗ്രാം ഫോസ്ഫറസും 260 ഗ്രാം പൊട്ടാസ്യവും നല്‍കണം. ഇവ ഒരേ തോതില്‍ രണ്ടു തവണയായി ജൂണ്‍-ജൂലൈ മാസങ്ങളിലും ജനുവരിയിലും നല്‍കാം. ആരോഗ്യവും ഘടനയും നിലനിര്‍ത്തുന്നതിനായി ഇടയ്ക്ക് കോതി ഒതുക്കുകയുമാവാം.
ലയറുചെയ്ത് ഉത്പാദിപ്പിച്ച തൈകള്‍, നട്ട് ആറുമാസത്തിനുള്ളില്‍ പുഷ്പിക്കും. വിത്ത് മുളപ്പിച്ച തൈകള്‍ രണ്ടുവര്‍ഷം കഴിഞ്ഞാണ് കായ്ക്കുക.മെയ് മാസം പകുതിയോടെ പൂക്കള്‍ ഉണ്ടാകും. ഓഗസ്റ്റ് മാസം മുതല്‍ നവംബര്‍ മാസം വരെ വിളവെടുക്കാം. ചില മരങ്ങള്‍ മാര്‍ച്ച് മാസത്തില്‍ പുഷ്പിക്കാറുണ്ട്. ഏപ്രില്‍ മാസത്തോടുകൂടി വിളവെടുക്കാന്‍ പാകമാകും.
വെസ്റ്റിന്ത്യന്‍ ചെറിക്ക് രോഗങ്ങളും കീടങ്ങളും കുറവാണെന്നതിനാല്‍ വലിയ രീതിയിലുള്ള രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കേണ്ടതില്ല
പഴങ്ങളുടെ പള്‍പ്പ് ജ്യൂസ്, ജാം, ജെല്ലി, സിറപ്പ് എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കാം.

Share215TweetSendShare
Previous Post

നെല്ലിക്ക കൃഷി

Next Post

പച്ചക്കറികള്‍ മുതല്‍ വെച്ചൂര്‍ പശുക്കള്‍ വരെ; നടന്‍ മാത്രമല്ല കര്‍ഷകന്‍ കൂടിയാണ് ജോജു ജോര്‍ജിപ്പോള്‍

Related Posts

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല
അറിവുകൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ജീവന് ജീവനാണ് കൃഷി
അറിവുകൾ

ജീവന് ജീവനാണ് കൃഷി

വഴുതനയുടെ കായ് ചീയൽ എങ്ങനെ പ്രതിരോധിക്കാം
അറിവുകൾ

വഴുതനയുടെ കായ് ചീയൽ എങ്ങനെ പ്രതിരോധിക്കാം

Next Post
പച്ചക്കറികള്‍ മുതല്‍ വെച്ചൂര്‍ പശുക്കള്‍ വരെ; നടന്‍ മാത്രമല്ല കര്‍ഷകന്‍ കൂടിയാണ് ജോജു ജോര്‍ജിപ്പോള്‍

പച്ചക്കറികള്‍ മുതല്‍ വെച്ചൂര്‍ പശുക്കള്‍ വരെ; നടന്‍ മാത്രമല്ല കര്‍ഷകന്‍ കൂടിയാണ് ജോജു ജോര്‍ജിപ്പോള്‍

Discussion about this post

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

നാരില്ലാപയർ നാട്ടിൻ പുറത്തെ നന്മ

ഇക്കൊല്ലം മലയാളികളുടെ അത്തപ്പൂക്കളം നിറയെ ‘ മെയ്ഡ് ഇൻ കേരള ചെണ്ടുമല്ലിപ്പൂക്കൾ ‘

ചെണ്ടുമല്ലി പൂക്കൾ ആർക്കും വേണ്ടേ? ചെണ്ടുമല്ലി കൃഷിയുടെ അനുഭവപാഠങ്ങൾ…

ഒറ്റത്തെങ്ങിൽ  അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

ഒറ്റത്തെങ്ങിൽ അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

ആലപ്പുഴയുടെ ചൊരിമണലിൽ വമ്പൻ പൂപ്പാടം ഒരുക്കി സുനിലും കൂട്ടരും

ആലപ്പുഴയുടെ ചൊരിമണലിൽ വമ്പൻ പൂപ്പാടം ഒരുക്കി സുനിലും കൂട്ടരും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies