പത്തനംത്തിട്ട : സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ കൃഷി വികസന ആഫീസുകളിലേക്കും ജില്ലയിലെ ഫാമുകളിലേക്കും സന്നദ്ധസേവന പ്രവ ര്‍ത്തകരെ ആവശ്യമുണ്ട്. കാര്‍ഷിക ബിരുദധാരികള്‍, കാര്‍ഷിക ഡിപ്ലോമ, ജൈവകൃഷി ഡിപ്ലോമ, മാനേജ്മെന്റ് ബിരുദധാരികള്‍, സാമൂഹികസേവന രംഗത്തെ ബിരുദധാരികള്‍, വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസമാണ് സേവനകാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കൃഷിഭവന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉദേ്യാഗസ്ഥരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കണം. താത്പര്യമുള്ളവര്‍ ബയോഡേറ്റ കൃഷിഭവന്, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കണം. ഫോണ്‍: 0468 2222597.
Discussion about this post