വീട്ടുവളപ്പില്‍ മാതൃകാ സംയോജിത കൃഷിത്തോട്ടമൊരുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇനി വൈകിക്കണ്ട. കൃഷിത്തോട്ടമൊരുക്കാന്‍ കൃഷിവകുപ്പിന്റെ സഹായം ലഭിക്കും. കൃഷി, മൃഗ സംരക്ഷണം,കോഴി വളര്‍ത്തല്‍, മത്സ്യക്കൃഷി, മറ്റ് അനുബന്ധ സംരംഭങ്ങള്‍ എന്നിവയടങ്ങിയ 2190 യൂണിറ്റുകള്‍ സ്ഥാപിക്കും. 10 സെന്റ് വിസ്തൃതിയുള്ള യൂണിറ്റിന് 10,000 രൂപയും 50 സെന്റിനും മുകളിലും 50,000 രൂപയും സഹായം ലഭ്യമാകും. 10-50 സെന്റിനിടയിലുള്ള യൂണിറ്റുകള്‍ക്ക് സ്ഥല വിസ്തൃതി അനുസരിച്ച് സഹായം. ഓരോ പഞ്ചായത്തിലും ഒന്നോ രണ്ടോ യൂണിറ്റുകള്‍ക്കാണ് സഹായം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടാം.
Discussion about this post