വനങ്ങളുടെ ചെറു മാതൃകകൾ നഗരങ്ങളിൽ ഒരുക്കിയാലോ. ചുറ്റുപാടും കൂടുതൽ മനോഹരം ആകുമല്ലെ. അങ്ങനെയൊരു പദ്ധതിയ്ക്ക് വനമഹോത്സവ വാരത്തിൽ സർക്കാര് തുടക്കം കുറിച്ചിരിക്കുകയാണ്.
ഓട്ടുപാറയിലെ 5.78 സെന്റ് സ്ഥലത്ത് സിവ കൾച്ചർ യൂണിറ്റ് സ്ഥാപിച്ച നഗരവനം ഉദ്‌ഘാടനം ചെയ്താണ് സംസ്ഥാനത്തെ നഗരവൽകരണ പ്രവർ ത്തനങ്ങൾക്ക് വനംവകുപ്പു മന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്.
നഗരവനം പദ്ധതി, പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി എന്നിവയുടെ ഉദ്‌ഘാടനമാണ് വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവഹിച്ചത്. വനങ്ങളുടെ ചെറു മാതൃകകൾ നഗരങ്ങളിൽ പുനസൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗര വനം പദ്ധതി ആരംഭിച്ചിരിക്കുന്നത്.
കുറഞ്ഞത് 5 സെന്റ് സ്ഥലം ഉണ്ടെങ്കിൽ നഗരമധ്യത്തിൽ പോലും വനത്തിന്റെ സവിശേഷതകൾ കോർത്തിണക്കിയ നഗരവനം ഒരുക്കാനാകും.
പദ്ധതിയുടെ വരവോടെ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതിനൊപ്പം ചെറു ജീവികൾക്ക് ആവാസ വ്യവസ്ഥയൊരുക്കുകയും ചെയ്യാം.
ഇതിനോടനുബന്ധിച്ച് പത്തനാപുരം റേഞ്ച് ഓഫീസ് കോമ്പൗണ്ട്, നിലമ്പൂർ ഡിഎഫ്‌ഒ ഓഫീസ്, മൂവാറ്റുപുഴ നഗരം എന്നിവിടങ്ങളിൽ നഗരവനം ഒരുക്കിയിട്ടുണ്ട്.
കാട്ടുതീയില് കത്തി നശിച്ച പൂങ്ങോട്ട് തോട്ടത്തിലെ 475 ഹെക്ടറിൽ പുതുതായി തദ്ദേശിയ തൈകളും വച്ച് പിടിപ്പിക്കുന്നുണ്ട്.ഇതിലൂടെ വനങ്ങളുടെ പുനരുദ്ധാരണ പദ്ധതിക്കാണ് തുടക്കമിടുന്നത്.
ഇൗ വർഷം തോട്ടക്കിലെ 10 ഹെക്ടർ ഭൂമിയിൽ തദ്ദേശീയ തൈകൾ വച്ചു പിടിപ്പിക്കാനാണ് തീരുമാനം.ഇത് വഴി പൾപ്പ് തോട്ടങ്ങൾ, ഉത്പാദന ക്ഷമത കുറഞ്ഞ തേക്കിൻ തോട്ടങ്ങൾ, പരിക്ഷീണ വനങ്ങൾ എന്നിവയുടെ ഉപയോഗത്തിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും കൂടി ഇതോടെ തുടക്കമാകും.
സംസ്ഥാനത്ത് ഇതുപോലെയുള്ള 238.6 ഹെക്ടർ സ്ഥലത്ത് ഉള്ള അക്കേഷ്യ , യൂക്കാലിപ്റ്റസ് തുടങ്ങിയ അധിനിവേശ മരങ്ങളെ ഒഴിവാക്കി വനവത്‌ക്കരണം നടപ്പാക്കാനാണ് തീരുമാനം.
Discussion about this post