‘ഭൂമിയിൽ ജീവന്റെ നില നിൽപ്പിന് ആധാരശിലയാകുന്നത് വനമാണ്. ഭൂമിയിലെ വിഭവങ്ങളുടെയൊക്കെ ഉടമ മനുഷ്യൻ ആണെന്ന ധാരണയിൽ മാറ്റം വന്നു തുടങ്ങിയിരിക്കുന്നു’. വനം മന്ത്രി അഡ്വ കെ രാജു പറഞ്ഞു.
70 – മത് വനമഹോത്സവം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിലെ പുത്തുർ സുവോളജിക്കൽ പാർക്കിൽ വൃക്ഷത്തൈ നട്ടാണ് പരിപാടിയ്ക്ക് തുടക്കമിട്ടത്.ഇന്നു മുതൽ വൃക്ഷവത്ക്കരണത്തിന്റെയും പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെയും ഒരാഴ്ചക്കാലമാണ് സംസ്ഥാനത്തിന്.
തൃശ്ശൂർ പുത്തുരിലെ 388 ഏക്കർ സ്ഥലത്ത് 360 കോടി രൂപ മുടക്കി വിവിധ ജീവികളുടെ സ്വഭാവിക ആവാസ വ്യവസ്ഥയ്ക്കനുസരിച്ചാണ് സുവോളജിക്കൽ പാർക്ക് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
ഇൗ പാർക്കിനെ 10 മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും അനുയോജ്യമായ തരത്തിൽ പന, മുള, വള്ളി ചെടികൾ, ജല സസ്യങ്ങൾ, പൂമരങ്ങൾ തുടങ്ങി 10 ലക്ഷത്തോളം തൈകൾ വച്ച് പിടിപ്പിക്കുന്ന പ്രവർത്തിക്കാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.
ഡിസംബർ അവസാനത്തോടെ തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ പുത്തുരിലേക്ക് മാറ്റുവാൻ തീരുമാനമായി. അതിന്റെ മുന്നോടിയായി മൃഗങ്ങൾക്ക് ഒരുക്കിയ വാസഗേഹങ്ങളിൽ പണി പൂർത്തിയായ 9 എണ്ണം മന്ത്രിയും സംഘവും സന്ദർശിച്ചു.
കൂടാതെ വൃക്ഷലതാദികളെ വീടുകളിൽ നട്ടു വളർത്തുന്നത് പ്രോത്സാഹിപ്പിക്കാനായി പുത്തുരിൽ ഒരുങ്ങുന്ന അതിജീവന മരവും മന്ത്രി ഉദ്‌ഘാടനം ചെയ്തു.
Discussion about this post