സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിൽ കഴിഞ്ഞ നാലു വർഷമായി നടത്തുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ കൂടി ഭാഗമായാണ് സെക്രട്ടേറിയറ്റിൽ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്.
കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ, ടൂറിസം സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ തയ്യാറാക്കിയ പദ്ധതിയാണ് സുഭിക്ഷകേരളം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പഴം-പച്ചക്കറികൾ ആവശ്യമുളള സീസൺ കൂടിയാണ് ഓണക്കാലം. ഇതു മുന്നിൽ കണ്ടാണ് രണ്ടാംഘട്ടമെന്ന നിലയിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിനൊരുമുറം പച്ചക്കറി പദ്്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതറോയ്, ഡയറക്ടർ കെ. വാസുകി, കൃഷിവകുപ്പിലെയും സെക്രട്ടേറിയറ്റിലെയും ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.
Discussion about this post