ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ തയ്യാറാക്കിയ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി.
കോവിഡ് അനന്തര കാലത്ത് കാർഷിക മേഖലയിലൂടെ സമഗ്രവികസനം നടപ്പിലാക്കു കയാണ് ഒന്നാംഘട്ട പ്രവർത്തന ങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ നിർവഹണ ഉദ്യോഗസ്ഥരായി പരിഗണിച്ചും , ത്രിതല പഞ്ചായത്തുകളിലൂടെ ജനകീയാസൂത്രണ പദ്ധതികൾ കൂട്ടിയോജിപ്പിച്ചുമാണ് പദ്ധതി നടപ്പിലാക്കുക.
ഇതിനായി പഞ്ചായത്ത് തല പദ്ധതികൾ പുനക്രമികരിച്ച് പുതിയ പദ്ധതികൾക്ക് രൂപം നൽകും.
കൂടാതെ നിലവിലുള്ള കൃഷിയിടങൾക്ക് പുറമെ തിട്ടപ്പെടുത്തിയ തരിശുഭൂമി കൂട്ടിച്ചേർത്ത് വിവിധ വിളകളുടെ വിന്യാസം സാധ്യമാക്കാനാണ് ശ്രമം.
ഇതിനായി വാർഡ്, പഞ്ചായത്ത് തലങ്ങളിൽ സമിതികൾ രൂപീകരിക്കുന്നുണ്ട്.
പഞ്ചായത്ത് , മുനിസിപ്പാലിറ്റി , കോർപറേഷൻ എന്നിവിടങ്ങളിൽ തിട്ടപ്പെടുത്തിയിട്ടുള്ള തരിശ് ഭൂമികളിൽ എത് തരത്തിലുള്ള കൃഷിയാണ് അനുയോജ്യമെന്ന് കണ്ടെത്തി ആവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ പദ്ധതി കർഷകർക്ക് കൂടുതൽ ഗുണകരമാകും.
ഇതിന് പുറമെ തരിശ് ഭൂമി കണ്ടെത്തി അതിൽ കൃഷി ചെയ്യാൻ തൽപരർ ആയ ഭൂവുടമകൾ , പാട്ടത്തിന് കൃഷി ചെയ്യുന്നവർ , കുടുംബശ്രീ, സ്വയം സഹായ സംഘങൾ, കേരളത്തിൽ എത്തിയ പ്രവാസികൾ തുടങ്ങി നിരവധി മേഖലകളെ തരംതിരിച്ച് ആയിരിക്കും പദ്ധതി ഒരുക്കുക. ഇവർക്കുള്ള രജിസ്ട്രേഷൻ കൃഷി ഓഫീസ് മുഖേനയാണ് ചെയ്യുക.
ഇതിനൊപ്പം ഉൽപ്പാദനോപാധികളുടെ ലഭ്യത ഉറപ്പാക്കുകയും പ്രാദേശിക കർഷക കൂട്ടയ്‌മകൾ വഴി കർഷകർക്ക് യഥാസമയം ആവശ്യ സേവനം ലഭ്യമാക്കുകയും ചെയ്യാം.
ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പാക്കുന്നതോടെ പദ്ധതിക്ക് മാറ്റ് കൂടുന്നു.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രവർത്തങ്ങൾ വഴി സംഭരണ – വിപണന സൗകര്യങ്ങൾ ഏർപ്പെടുത്തൻ സാധിക്കും. പാടങ്ങളിൽ വൈവിധ്യ കൃഷികൾ ഇറക്കാൻ ഉള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.
Discussion about this post